ശബരിമല സ്വർണ കൊള്ളക്കേസിൽ സ്മാർട് ക്രിയേഷൻസിന്‍റെ അഭിഭാഷകൻ കെ.ബി പ്രദീപിനെ ഗവണ്‍മെന്‍റ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക. കോടതിയിൽ കേസുകളെത്തുമ്പോൾ എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടുകള്‍ ആദ്യം പരിശോധിക്കുന്നത് സർക്കാർ അഭിഭാഷകനായതിനാൽ വിവരങ്ങള്‍ ചോർന്നു പോകുമെന്ന് സംശയം.

11:37 PM (IST) Jun 13
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ 'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാരുടെ ഈ നടപടി വലിയ വിവാദമായിട്ടുണ്ട്
11:13 PM (IST) Jun 13
മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിക്ക് സർക്കാർ ഇടപെടലിലൂടെ പരിഹാരമായി. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കുടുംബങ്ങളെ കുടിയിറക്കില്ലെന്നും അതേ സ്ഥലത്ത് സർക്കാർ പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്നും ധാരണയായി
10:28 PM (IST) Jun 13
ചേലക്കര പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി
10:11 PM (IST) Jun 13
പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന വാർത്തയിലെ ആശയക്കുഴപ്പത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയതിനാലാണ് വാർത്ത നൽകിയതെന്നും എന്നാൽ വിശദ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഓഫീസ് അറിയിച്ചു
09:33 PM (IST) Jun 13
കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധയോഗം വി ജോയ് എം എൽ എ, വി കെ പ്രശാന്ത് എന്നിവർ യോഗത്തില്‍ പങ്കെടുത്തു
09:32 PM (IST) Jun 13
ഇന്ത്യ സഖ്യ യോഗത്തിൽ പിണറായിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിട്ടതിൽ നേതാക്കൾക്ക് അമർഷം. പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിച്ച രാഹുലിന് പിണറായിയെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന പരാമർശത്തിനെതിരെയും വിമർശനമുണ്ട്
08:12 PM (IST) Jun 13
പാലക്കാട് 2 പേർക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിയിപ്പ് ആശയക്കുഴപ്പത്തിനിടയാക്കി. ഇത് സംശയം മാത്രമാണെന്ന് ഡിഎംഒ വ്യക്തമാക്കിയതോടെ മന്ത്രിയുടെ ഓഫീസും തിരുത്തി. നിപ സ്ഥിരീകരണത്തിലും സമാനമായ ആശയക്കുഴപ്പം നേരത്തെ ഉണ്ടായിരുന്നു
07:50 PM (IST) Jun 13
കോഴിക്കോട് നിപ ആശങ്കയിൽ ആശ്വാസമായി സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും, കൺട്രോൾ റൂം കാര്യക്ഷമമല്ലെന്ന മുഹമ്മദ് റിയാസിൻ്റെ ആരോപണത്തിനും ആരോഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകി
07:11 PM (IST) Jun 13
നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
07:02 PM (IST) Jun 13
ഇന്ത്യ മുന്നണി യോഗത്തിലെ 3 മണിക്കൂർ ചർച്ചയിൽ നിന്ന് 9 മിനിറ്റ് മാത്രം പുറത്തുവിട്ടതിനെ ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്തു. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്, മോദിയെ ആലിംഗനം ചെയ്തത് ഓർമ്മിപ്പിച്ച് അദ്ദേഹം മറുപടി നൽകി
06:30 PM (IST) Jun 13
ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി അധികൃതർ രംഗത്ത്
06:25 PM (IST) Jun 13
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
06:07 PM (IST) Jun 13
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയതിനെതിരെ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. നിപ, കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നുവെന്ന് ശൈലജ അഭിപ്രായപ്പെട്ടു
05:46 PM (IST) Jun 13
ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ എസ് ഷിബു നൽകിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദേശിച്ചു
05:12 PM (IST) Jun 13
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം
05:04 PM (IST) Jun 13
അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ജൂലൈ 9 ന് നടക്കും. കൊല്ലപ്പെട്ട് 106 ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്കാരത്തിന് മുന്നോടിയായി രാജ്യത്ത് മൂന്ന് ദിവസത്തെ വിലാപയാത്രയും സംഘടിപ്പിക്കും
04:54 PM (IST) Jun 13
പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തേക്ക്
04:42 PM (IST) Jun 13
കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു
03:54 PM (IST) Jun 13
ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
03:28 PM (IST) Jun 13
ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നര്‍ക്കോട്ടിക് സെല്‍ എഎസ്ഐ ആലപ്പുഴ മാരാരിക്കുളം സ്വദേശി 52 വയസ്സുള്ള ശാന്തകുമാറിനെയാണ് കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
01:07 PM (IST) Jun 13
അതിനിടെ കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി നാളെ ശബരിമലയിലെത്തും. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.
12:42 PM (IST) Jun 13
പഠനച്ചെലവിന്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
11:51 AM (IST) Jun 13
അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടുന്നത് പതിവാണെന്നും ഇവിടെയുള്ളവർ പറയുന്നു. വയോജന കമ്മീഷൻ ഇവിടെ ഇന്ന് സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
11:06 AM (IST) Jun 13
അതേ സമയം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുൻഗണന.
10:10 AM (IST) Jun 13
മുഖ്യമന്ത്രിയെയും കുടുംബത്തിനെയം കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.
09:33 AM (IST) Jun 13
സർക്കാർ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
07:54 AM (IST) Jun 13
മെയ് 31ന് 12360 പേർ വിരമിച്ചതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നൽകാനാണ് സാധ്യത
07:27 AM (IST) Jun 13
ഇന്ന് പുലർച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.
06:53 AM (IST) Jun 13
ഈ മാസം രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് രഹസ്യ അറയിൽ സൂക്ഷിച്ച സ്വർണവും 55 ലക്ഷം രൂപയും കവർന്നത്.