അതിനിടെ കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി നാളെ ശബരിമലയിലെത്തും. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ്. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്‍ സ്മാർട്ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെ കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി നാളെ ശബരിമലയിലെത്തും. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.

