നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. നാളെ ആരോഗ്യമന്ത്രി കോഴിക്കോടെത്തുമെന്നും പ്രതിരോധം പാളിയിട്ടില്ല, സാഹചര്യം നിയന്ത്രണ വിധേയമാണ്. പാളാതെ പാളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ തുടക്കം എന്ന നിലയിൽ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ പിഎം ശ്രീയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നല്‍കി.
പിഎം ശ്രീയില്‍ പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും എല്‍ഡിഎഫ് സർക്കാർ ഒപ്പ് വെച്ച കരാർ ആണ്. പഴയ സർക്കാർ മരവിപ്പിച്ചിട്ടില്ല. ഒരു സർക്കാരിന്‍റെ തുടർച്ചയാണ് അടുത്ത സർക്കാർ. അതിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിച്ച് തുടർ നടപടി ഉണ്ടാകും. ഞങ്ങൾക്ക് സമയം തരൂ. ഒരു മാസമായ സർക്കാരിന് ചില പരിമിതികൾ ഉണ്ട് എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



