അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടുന്നത് പതിവാണെന്നും ഇവിടെയുള്ളവർ പറയുന്നു. വയോജന കമ്മീഷൻ ഇവിടെ ഇന്ന് സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊല്ലം: കൊല്ലം തെന്മലയിലെ അഭയകേന്ദ്രത്തിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരതയെന്നാണ് പുറത്തുവരുന്ന വിവരം. നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് മർദിച്ചിരുന്നതായി അന്തേവാസികൾ വെളിപ്പെടുത്തുന്നു. ബന്ധുകളിൽ നിന്നും പണം വാങ്ങിയെങ്കിലും അന്തേവാസികൾക്ക് ചികിത്സ നൽകിയില്ല. കൂടാതെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അന്തേവാസികളും കെയർ ടേക്കറും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൃത്തിഹീനമായ സാഹചര്യത്തിലാണ് അന്തേവാസികൾ താമസിക്കുന്നത്. ചെറിയമുറിൽ താമസിക്കുന്നത് രോഗികൾ ഉൾപ്പടെ 9 വൃദ്ധരാണ്. കിടപ്പുമുറിയിൽ ദുർഗന്ധവും മനുഷ്യ വിസർജ്യവുമുണ്ട്. അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടുന്നത് പതിവാണെന്നും ഇവിടെയുള്ളവർ പറയുന്നു. വയോജന കമ്മീഷൻ ഇവിടെ ഇന്ന് സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കൊല്ലം തെന്മലയിൽ വയോജന കേന്ദ്രത്തിൽ അന്തേവാസികളെ പീഡിപ്പിച്ചതായി പരാതി പുറത്തുവന്നത്. പീഡനം ഭയന്ന് വയോജന കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടു സ്ത്രീകൾ ആണ് പരാതിക്കാർ. വെള്ളിമല കേന്ദ്രീകരിച്ച് പുനർജനി എന്ന അഭയകേന്ദ്രം നടത്തുന്ന അഞ്ചൽ സ്വദേശി പത്മദാസനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആലംബഹീനരായ വയോധികമാരാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രഹ്മദാസൻ ഇല്ലാത്ത സമയത്ത് രക്ഷപ്പെട്ടോടിയ രണ്ട് വയോധികമാർ തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചതോടെ നാട്ടുകാർ ഞെട്ടി. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു വെന്നും വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അന്തേവാസികൾ പറയുന്നു. ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി.

നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസ് എത്തി ബ്രഹ്മദാസനെ കസ്റ്റഡിയിൽ എടുത്തു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് ഓർഫനേജ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. 2018 ൽ പത്മദാസിന്റെ ഭാര്യയാണ് ഈ സ്ഥാപനം തുടങ്ങിയത്. 3 സ്തീകൾ ഉൾപ്പെടെ 13 അന്തേവാസികൾ ഇവിടെയുണ്ട്. സന്ദർശകാരെയോ അയൽവാസികളെയോ പത്മദാസൻ അഭയ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. തീർത്തും അവശരായ വയോധികമാരോടാണ് പത്മദാസൻ ക്രൂരത കാട്ടിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

'കുളിച്ചിട്ട് ഒരാഴ്ച, ഭക്ഷണം കൊടുക്കാൻ സമ്മതിക്കില്ല'; അഭയകേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത