പഠനച്ചെലവിന്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ തികളാഴ്ച വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസമായി മുടങ്ങിയതിൻ്റെ സങ്കടം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് പ്രതിമാസം 4000 രൂപ നൽകാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത് . ആദ്യ രണ്ടു മാസം തുക വന്നു പിന്നീട് അനക്കമില്ല. വിനോദിനിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമാണ് കുടുംബം ഈ തുക ഉപയോഗിച്ചിരുന്നത്. പണം മുടങ്ങിയതോടെ പ്രതിസന്ധിയിലായ ഇവരുടെ സങ്കടം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉടൻ ഇടപെട്ടു. ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.