നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം

ബെംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം. ഫ്രീഡം പാർക്കിൽ നാളെ വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദില്ലി ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് സിജെപി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി വലിയ ജനരോഷമാണ് ഉയരുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉയർന്ന ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred