Published : Sep 02, 2025, 05:31 AM ISTUpdated : Sep 02, 2025, 11:55 PM IST

Malayalam News Live Updates: മകളുടെ വീട്ടിലെത്തി തിരിച്ചുപോകാൻ ബസ് കാത്തുനിന്നതാണ്, നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Summary

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു

accident death

11:55 PM (IST) Sep 02

മകളുടെ വീട്ടിലെത്തി തിരിച്ചുപോകാൻ ബസ് കാത്തുനിന്നതാണ്, നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.

Read Full Story

10:39 PM (IST) Sep 02

ആറ്റിങ്ങലിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, എതിരെവന്ന ബൈക്ക് യാത്രക്കാരനും പരിക്ക്

ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

Read Full Story

09:31 PM (IST) Sep 02

കൈക്കുഞ്ഞുമായി ഇരുട്ടിൽ; സ്ത്രീകളും കു‍ഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്; സംഭവം എറണാകുളം പുത്തൻകുരിശിൽ

എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ രണ്ട്‌ സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട്‌ ജപ്തി ചെയ്തു

Read Full Story

08:07 PM (IST) Sep 02

ആയിഷ റഷയുടെ മരണം; കണ്ണാടിക്കൽ സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

കോഴിക്കോട് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.

Read Full Story

07:42 PM (IST) Sep 02

ദില്ലി കലാപത്തിലെ ​ഗൂഢാലോചന കേസ് - 'ഉമറിന്റെയും ഷർജീലിന്റെയും പങ്ക് ​ഗുരുതരം'; ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

ദില്ലി കലാപത്തിലെ ​ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്.

Read Full Story

07:16 PM (IST) Sep 02

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമൻമാരാണ് കോൺഗ്രസെന്ന് വെള്ളാപ്പള്ളി, തിരിച്ചടിച്ച് മുനീർ; 'വെള്ളാപ്പള്ളിയുടെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുക'

മലപ്പുറം പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമൻമാരാണ് കോൺഗ്രസ് എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിങ്ങൾ മതഭരണം ആവശ്യപ്പെടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം കെ മുനീർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു

Read Full Story

06:58 PM (IST) Sep 02

ഷാജൻ സ്കറിയയെ ആക്രമിച്ച കേസിലെ 4 പ്രതികള്‍ക്ക് ജാമ്യം;

മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ 4 പ്രതികള്‍ക്ക് ജാമ്യം.

Read Full Story

06:40 PM (IST) Sep 02

ബെം​ഗളൂരു നഴ്സിം​ഗ് കോളേജിൽ ഓണാഘോഷത്തിനിടെ സംഘർഷം - മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 4 പേർക്കെതിരെ കേസ്

ബെംഗളൂരു ആചാര്യ നഴ്സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു

Read Full Story

06:19 PM (IST) Sep 02

'24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടണം'; കട്ടപ്പനയിലെ ആയുർധാര വൈദ്യശാലക്ക് നോട്ടീസയച്ച് ആരോ​ഗ്യവകുപ്പ്, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്

ഇടുക്കി കട്ടപ്പന ഇരുപതേക്കറിലുള്ള ആയുർധാര എന്ന സിദ്ധ വൈദ്യശാലയ്ക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി ആരോ​ഗ്യവകുപ്പ്.

Read Full Story

05:23 PM (IST) Sep 02

ആഗോള അയ്യപ്പ സംഗമം - ദില്ലി ലഫ്റ്റനന്റ് ​ഗവർണർ‌ വി കെ സക്സേന പങ്കെടുക്കും

കേരള സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേന പങ്കെടുക്കും.

Read Full Story

04:56 PM (IST) Sep 02

രാഷ്ട്രപതിയുടെ റഫറൻസ്; ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി.

Read Full Story

04:41 PM (IST) Sep 02

'വലിയ ആരോ​ഗ്യപ്രശ്നങ്ങളുണ്ട്, ശ്വാസതടസമടക്കം നേരിടുന്നു, തുടർചികിത്സയ്ക്ക് ഡോക്ടർ പണം നൽകി'; ചികിത്സപിഴവ് മറച്ചുവെച്ചെന്നും സുമയ്യ

ചികിത്സാ പിഴവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ ബോര്‍ഡിന്  മുന്നില്‍ ഹാജരാക്കാനാണ് സുമയ്യയുടെയും കുടുംബത്തിന്‍റെയും തീരുമാനം.

Read Full Story

04:38 PM (IST) Sep 02

ശിശുക്ഷേമ സമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്തായ ആയമാര്‍ക്ക് വീണ്ടും നിയമനം; സര്‍ക്കാര്‍ നടപടി സിപിഎം ഇടപെടലിനെ തുടര്‍ന്ന്

തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്താക്കിയ ഒമ്പത് ആയമാരിൽ ആറുപേര്‍ക്ക് വീണ്ടും നിയമനം നൽകി സര്‍ക്കാര്‍. സിപിഎം സമ്മര്‍ദത്തെതുടര്‍ന്നാണ് പുനര്‍നിയമനം

Read Full Story

04:32 PM (IST) Sep 02

പാർട്ടിക്കെതിരായ അഴിമതി ആരോപണം; കെസിആറിന്റെ മകളും ബിആ‌ർഎസ് നേതാവുമായ കെ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കെസിആറിന്റെ മകളും ബിആ‌ർഎസ് നേതാവുമായ കെ കവിതയെ പാർട്ടി നിന്നും സസ്പെൻഡ് ചെയ്തു.

Read Full Story

04:02 PM (IST) Sep 02

സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; വിശദീകരണവുമായി പ്രധാനാധ്യാപിക, 'ജാഗ്രതക്കുറവുണ്ടായി'

വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ  ജാഗ്രതക്കുറവുണ്ടായെന്നും ഗാന്ധിദര്‍ശൻ ക്ലബ്ബിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകനെ ചുമതലയിൽ നിന്ന് നീക്കിയെന്നും പ്രധാനാധ്യാപിക. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.

Read Full Story

03:33 PM (IST) Sep 02

ആഗോള അയ്യപ്പ സം​ഗമം; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ക്ഷണിക്കാനെത്തി, കാണാൻ സമ്മതിക്കാതെ വിഡി സതീശൻ, കത്ത് ഓഫീസിൽ നൽകി മടങ്ങി

ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക ക്ഷണം. കത്ത് നൽകി ക്ഷണിക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ വിഡി സതീശൻ കാണാൻ സമ്മതിച്ചില്ല. തുടര്‍ന്ന് ഓഫീസിൽ കത്ത് നൽകി മടങ്ങുകയായിരുന്നു

Read Full Story

01:46 PM (IST) Sep 02

'ലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്നതല്ലേ യുഡിഎഫ്'; ആഗോള അയ്യപ്പ സംഗമത്തിന് അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗും  കോണ്‍ഗ്രസുമടങ്ങിയ യുഡ‍ിഎറ് സംഗമത്തിന് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story

01:30 PM (IST) Sep 02

അമീബിക് മസ്തിഷ്കജ്വരം പടരുന്നു, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണ ജോർജ്

ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളും ആശുപത്രികളിൽ ഉണ്ട്

Read Full Story

01:00 PM (IST) Sep 02

കേരള സര്‍വകലാശാല തര്‍ക്കത്തിൽ സമവായം; മിനി കാപ്പനെ മാറ്റും; താൽക്കാലിക രജിസ്ട്രാറുടെ പകരം ചുമതല ഡോ. രശ്മിക്ക്

കേരള സര്‍വകലാശാലയിൽ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിൽ സമവായം. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് മിനി കാപ്പന് രജിസ്ട്രാര്‍ ഇൻചാര്‍ജിന്‍റെ ചുമതല നൽകിയ തീരുമാനം റദ്ദാക്കി

Read Full Story

11:29 AM (IST) Sep 02

എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ പൊലീസിന്‍റെ വിചിത്ര നടപടി; പരിക്കേറ്റ കാൽനടയാത്രക്കാരനെ പ്രതിയാക്കി കേസെടുത്തു, എസ്‍പിക്ക് കടുത്ത അതൃപ്തി

പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് എംസി റോഡിൽ തിരുവല്ല കുറ്റൂരിൽ വെച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. ഈ സംഭവത്തിലാണ് പരിക്കേറ്റയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്

Read Full Story

11:10 AM (IST) Sep 02

മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട സംഭവം - പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭു ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം

Read Full Story

10:58 AM (IST) Sep 02

'കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം,യുവതി പ്രവേശനം അട‍ഞ്ഞ അധ്യായം'; അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡെന്ന് എംവി ഗോവിന്ദൻ

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു

Read Full Story

10:28 AM (IST) Sep 02

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം - മുഖ്യമന്ത്രിയെ മാറ്റണം, സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർക്ക് ആണെന്നും ഗവർണർ വ്യക്തമാക്കി

Read Full Story

09:47 AM (IST) Sep 02

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ, യമുന നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക്

ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും

Read Full Story

09:31 AM (IST) Sep 02

കേന്ദ്രത്തിന്റേത് അത്യന്താപേക്ഷിതമായ നടപടി, ഇന്ത്യ-ചൈന ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ

ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകളെ ശശി തരൂർ സ്വാഗതം ചെയ്തു. ചൈനയുമായുള്ള ഭിന്നതകൾ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മർദ്ദങ്ങൾ മറികടക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ശക്തമായ ബന്ധത്തെയും തരൂർ സ്വാഗതം ചെയ്തു.
Read Full Story

08:54 AM (IST) Sep 02

ഗണേശോത്സവ വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തി, സംഘർഷം, പ്രതി പിടിയിൽ

കൈപ്പമംഗലം എടത്തിരുത്തിയിൽ ഗണേശോത്സവ ഘോഷയാത്രയിൽ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി സ്വദേശിയായ മനോജ് (48) ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Full Story

08:12 AM (IST) Sep 02

`വിഎസിനെ പുറകിൽ നിന്ന് കുത്തിയവർ വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നു', പിരപ്പൻകോട് മുരളി

`വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പിലാണ് പരാമർശം

Read Full Story

07:55 AM (IST) Sep 02

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കാനുമാണ് തീരുമാനം.
Read Full Story

07:26 AM (IST) Sep 02

തീരുവ വിഷയം - ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക

ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച 'പ്രകടനാത്മകം' എന്ന് വിശേഷിപ്പിച്ച് ബെസന്‍റ്

Read Full Story

07:04 AM (IST) Sep 02

വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജം, മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു

വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമെന്ന് കോടതിയുടെ കണ്ടെത്തല്‍

Read Full Story

06:11 AM (IST) Sep 02

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമോയെന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്

മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം വൈകീട്ട് ഏഴരയ്ക്ക്

Read Full Story

More Trending News