മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം വൈകീട്ട് ഏഴരയ്ക്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്. മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം വൈകീട്ട് ഏഴരയ്ക്ക് നടക്കും. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വിഡി സതീശനെ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് വിവരങ്ങൾ.

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണമോയെന്നതിൽ യുഡിഎഫ് ഇന്ന് തീരുമാനം എടുക്കും. മുന്നണി നേതക്കാളുടെ യോഗം വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായി ചേരും. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യും.