ചികിത്സാ പിഴവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ ബോര്‍ഡിന്  മുന്നില്‍ ഹാജരാക്കാനാണ് സുമയ്യയുടെയും കുടുംബത്തിന്‍റെയും തീരുമാനം.

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഗൈഡ് വയര്‍, നെഞ്ചിൽ കുരുങ്ങിയ സുമയ്യ പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും കണ്ടു. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാൻ ഇരുവരും നിര്‍ദേശിച്ചതായി സുമയ്യ പറഞ്ഞു. തുടര്‍നടപടിക്കായി സർക്കാരിനെ സമീപിക്കുമെന്ന് നേതാക്കള്‍ ഉറപ്പു നൽകിയെന്നും സുമയ്യ വ്യക്തമാക്കി. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനാണ് സുമയ്യയുടെയും കുടുംബത്തിന്‍റെയും തീരുമാനം.

വളരെ വലിയ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നതായി സുമയ്യ പറഞ്ഞു. ശ്വാസതടസ്സം അടക്കം നേരിടുന്നുണ്ട്. തുടർച്ച ചികിത്സയ്ക്ക് പണമില്ലെന്ന് പറഞ്ഞപ്പോൾ ഡോക്ടർ സാമ്പത്തിക സഹായം നൽകിയിരുന്നു എന്നും ഗൂഗിൾ പേ വഴിയാണ് പണം നൽകിയതെന്നും സുമയ്യ വെളിപ്പെടുത്തി.

എന്നാൽ ചികിത്സയിൽ പിഴവുണ്ടായതായി മറച്ചുവയ്ക്കുകയും ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കണ്ടുവെന്നും ഇരുവരും സമിതിക്ക് മുൻപിൽ ഹാജരാകാൻ പറഞ്ഞുവെന്നും സുമയ്യ വെളിപ്പെടുത്തി. അതിനുശേഷം തുടർനടപടികൾക്കായി സർക്കാരിനെ സമീപിക്കുമെന്ന് ഇരുവരും ഉറപ്പു നൽകിയിട്ടുണ്ട്.

മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതായി സുമയ്യയുടെ സഹോദരൻ ഷബീർ പറഞ്ഞു. ഡോക്ടറുടെ ഭാഗത്ത് തെറ്റില്ല എന്ന തരത്തിൽ ചില ന്യായീകരണങ്ങൾ നടക്കുന്നുണ്ട്. ഡോക്ടർ തന്റെ തെറ്റിനെ മറച്ചു പിടിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കാര്യങ്ങൾ വഷളായത്. നാളെ എല്ലാ രേഖകളും ആയി മെഡിക്കൽ ബോർഡിനു മുൻപിൽ ഹാജരാകും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming