ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ 25 വയസ്സുള്ള രാഹുലാണ് മരണപ്പെട്ടത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്നും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming