കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ പരാതി പ്രളയം. തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മർദിച്ച സംഭവത്തിൽ ഇന്ന് നടപടിയുണ്ടാകും.

11:59 PM (IST) Sep 08
ടാബ്ലോ, പുലി വണ്ടി, ഹരിത വണ്ടി എന്നിവയിൽ അയ്യന്തോള്‍ ദേശം ഒന്നാം സ്ഥാനം നേടി. പുലിക്കളിയിൽ യഥാക്രമം സീതാറാം മിൽ ദേശവും നായ്ക്കനാൽ ദേശം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി
11:06 PM (IST) Sep 08
വയനാട് പുൽപ്പള്ളിയിൽ കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്കയെ (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
11:04 PM (IST) Sep 08
11:00 PM (IST) Sep 08
10:48 PM (IST) Sep 08
നടിയുടെ പരാതിയിൽ പൊലീസ് മുബൈയിൽ വെച്ച് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്തെത്തിച്ചു. 2019 മുതൽ നടിയുമായി പ്രണയത്തിലാണെന്നും പൊലീസാണ് തടസം നിൽക്കുന്നതെന്നും സനൽകുമാര്‍ ശശിധരൻ പ്രതികരിച്ചു
09:47 PM (IST) Sep 08
മുൻ കോന്നി സിഐയും ഇപ്പോള്‍ ആലപ്പുഴ ഡിവൈസ്‍പിയുമായ എംആര്‍ മധുബാബുവിനെതിരെ കൂടുതൽ ആരോപണവുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരി. മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് മധുബാബു ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും ആരോപണം
09:04 PM (IST) Sep 08
ഓണം ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്തും ആറന്മുള വള്ളംകളിയോടനുബന്ധിച്ച് ആറന്മുളയിലും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
08:49 PM (IST) Sep 08
കസ്റ്റഡി മര്‍ദനങ്ങളിലെ ആരോപണങ്ങളിൽ ഫേസ്ബുക്കിലൂടെ മറുപടിയുമായി ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു. തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും പിന്നിൽ ഏമാനാണെന്നും മധുബാബു ഫേസ്ബുക്കിൽ കുറിച്ചു
08:29 PM (IST) Sep 08
ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വികെ ശ്രീകണ്ഠൻ എംപിയെയും ഇന്‍ഡ് സമ്മിറ്റിലേക്ക് ക്ഷണിക്കാൻ വിട്ടുപോയതാണെന്നാണ് സംഘാടകരുടെ വിശദീകരണം. വരും മാസങ്ങളിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കുമെന്നും വിശദീകരണം
08:07 PM (IST) Sep 08
കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് 1.35 ലക്ഷം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്നു പേര്‍ പിടിയിലായി. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്
07:37 PM (IST) Sep 08
കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ രംഗത്ത്
07:22 PM (IST) Sep 08
06:58 PM (IST) Sep 08
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനിൽ ഒതുക്കരുതെന്നും സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ
06:33 PM (IST) Sep 08
യുഡിഎഫ് മുൻ കൺവീനർ പിപി തങ്കച്ചന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി
06:06 PM (IST) Sep 08
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച ഭീകരുടെ എണ്ണം രണ്ടായി.
05:23 PM (IST) Sep 08
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ അധിക താരിഫിനെ യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി പിന്തുണച്ചു.
05:22 PM (IST) Sep 08
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
05:16 PM (IST) Sep 08
പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായിട്ടുണ്ട്
05:04 PM (IST) Sep 08
മലപ്പുറം വേങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
04:37 PM (IST) Sep 08
പാലക്കാട് വെച്ച് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് ക്ഷണിക്കാത്തതിൽ മന്ത്രി കെ കൃഷ്ണകുട്ടിക്ക് അതൃപ്തി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി
04:21 PM (IST) Sep 08
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ ചോദ്യം ചെയ്യലിനായി ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിലെത്തി യുടൂബർ മനാഫ്
03:44 PM (IST) Sep 08
03:44 PM (IST) Sep 08
സിപിഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്.
02:50 PM (IST) Sep 08
ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു.
02:21 PM (IST) Sep 08
നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു
01:54 PM (IST) Sep 08
മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
01:23 PM (IST) Sep 08
പൊലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
01:04 PM (IST) Sep 08
സംഘടനാ ചുമതലയിൽ നിന്ന് തന്നെ പുറത്താക്കുകയോ രാജിവെക്കുകയോ ചെയ്തിട്ടില്ലെന്ന് വിടി ബൽറാം
12:46 PM (IST) Sep 08
സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖ് ആണ് ആരോപണം ഉന്നയിച്ചത്.
12:35 PM (IST) Sep 08
പ്രജ്വൽ രേവണ്ണയെ ജയിലിലെ ലൈബ്രറി ക്ലർക്കായി നിയമിച്ചു
12:20 PM (IST) Sep 08
മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
12:05 PM (IST) Sep 08
പുനപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നൽകാനാണ് തീരുമാനം. കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം.
11:53 AM (IST) Sep 08
നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തി
11:36 AM (IST) Sep 08
മങ്കട സ്വദേശി നഫീസിനെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
11:06 AM (IST) Sep 08
കെപിസിസി നേതൃയോഗത്തിലാണ് വിശദീകരണം
11:04 AM (IST) Sep 08
പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.
10:42 AM (IST) Sep 08
കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ഡിവൈഎഫ്ഐ നേതാവ് ഹാഷിം മുഹമ്മദ്
10:25 AM (IST) Sep 08
മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്.
10:22 AM (IST) Sep 08
മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്
09:21 AM (IST) Sep 08
പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ.