ടാബ്ലോ, പുലി വണ്ടി, ഹരിത വണ്ടി എന്നിവയിൽ അയ്യന്തോള്‍ ദേശം ഒന്നാം സ്ഥാനം നേടി. പുലിക്കളിയിൽ യഥാക്രമം സീതാറാം മിൽ ദേശവും നായ്ക്കനാൽ ദേശം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി
തൃശൂര്‍: തൃശൂരിനെ ആവേശത്തിലാഴ്ത്തി ഇന്ന് നടന്ന പുലിക്കളിയിൽ വിയ്യൂര്‍ യുവജന സംഘം ജേതാക്കളായി. സീതാറാം മിൽ ദേശത്തിനാണ് രണ്ടാം സ്ഥാനം. നായ്ക്കനാൽ ദേശം മൂന്നാം സ്ഥാനം നേടി. ടാബ്ലോ, പുലി വണ്ടി, ഹരിത വണ്ടി എന്നിവയിൽ അയ്യന്തോള്‍ ദേശത്തിനാണ് ഒന്നാം സ്ഥാനം. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം , വിയ്യൂർ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നിങ്ങനെ 9 പുലിമടകളിൽ നിന്നായി 459 പുലികളാണ് ഇത്തവണ ശക്തന്‍റെ തട്ടകത്തിലിറങ്ങിയത്. കാലേക്കൂട്ടി തന്നെ മുഖമെഴുത്തും മറ്റു ചമയങ്ങളും പൂർത്തിയാക്കിയാണ് വയറന്മാരെ ബുക്ക് ചെയ്തത് . 5000 മുതൽ ₹50,000 വരെയായിരുന്നു ലക്ഷണമൊത്ത വയറുകൾക്ക് ഇത്തവണത്തെ മോഹവില.
പുലികളി- 2025 മത്സര ഫലം
പുലികളി
1. വിയ്യൂർ
2. സീതാറാം
3. നായ്ക്കനാൽ
അച്ചടക്കം
1. നായ്ക്കാനാൽ
പുലിക്കൊട്ട്
1. സീതാറാം
2. നായ്ക്കാനാൽ
3. വിയ്യൂർ
പുലിവേഷം
1. വിയ്യൂർ
2. സീതാറാം
3. നയ്ക്കനാൽ
പുലിച്ചമയം
1. വിയ്യൂർ
2. നായ്ക്കനാൽ
3. സീതാറാം
പുലിവണ്ടി
1. അയ്യന്തോൾ
2. പാട്ടുരായ്ക്കൽ
3. വിയ്യൂർ
ടാബ്ലോ
1.അയ്യന്തോൾ
2.നായ്ക്കനാൽ
3.സീതാറാം
പുലിവര
1.സീതാറാം
2.വിയ്യൂർ
3.കുട്ടൻകുളങ്ങര
ഹരിതവണ്ടി
1.അയ്യന്തോൻ
2.നായ്ക്കനാൽ
3.വിയ്യൂർ



