യുഡിഎഫ് മുൻ കൺവീനർ പിപി തങ്കച്ചന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി 

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുഡിഎഫ് മുൻ കൺവീനർ പിപി തങ്കച്ചന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആരോഗ്യനില അൽപം മെച്ചപ്പെട്ടതോടെ വെന്‍റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. പക്ഷേ രോഗം മൂർഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കൽ ഐസിയുവിൽ തുടരാനാണ് തീരുമാനം.

YouTube video player