വടക്കൻ ജറുസലേമിൽ ബസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ വംശജരായ രണ്ട് അക്രമികളെ പോലീസ് വെടിവെച്ചുകൊന്നു.

ജറുസലേം: വടക്കൻ ജറുസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് വെടിയുതിർത്തത്. ഇവർ പലസ്തീൻ വംശജരാണെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികൾ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം. അക്രമികളായ രണ്ട് പേരെയും പോലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും ചേർന്ന് ഉടൻ തന്നെ വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ 50 വയസ്സുള്ള ഒരു പുരുഷനും സ്ത്രീയും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Scroll to load tweet…

ഇസ്രയേൽ ഗാസയിൽ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. ഗാസയിലെ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സമാനമായ ആക്രമണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

YouTube video player