വയനാട് പുൽപ്പള്ളിയിൽ കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്കയെ (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

പുല്‍പ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ കനിഷ്‌കയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പടിഞ്ഞാറത്തറയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കനിഷ്‌ക. പുല്‍പ്പള്ളി പൊലീസ് ഇന്‍സ്പെക്ടടര്‍ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അമ്മ: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനുഷ്‌ക.

Add Asianetnews as a Preferred SourcegooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)