Malayalam News Highlights: ജയം ഉറപ്പിച്ച് ദ്രൗപദി; പുകഴ്ത്തിയും പിന്തുണച്ചും ജഗൻ മോഹൻ

അഭിയ കേസ് പ്രതികള്‍ക്കും ജാമ്യം.. പൊതുജനങ്ങൾക്ക് സംശയം ചോദിക്കാനവസരവുമായി കെ റയിലിന്‍റെ ഓൺലൈൻ സെഷൻ . ഇന്നത്തെ വാർത്തകളറിയാം സമഗ്രമായി, ഏഷ്യാനെറ്റ് ന്യൂസിൽ..

11:54 PM

ഹോട്ടലിന് തീപിടിച്ചു

കണ്ണൂർ തലശ്ശേരി മണവാട്ടി ജംഗ്ഷനിലെ കിവീസ് ഹോട്ടലിന് തീപിടിച്ചു. രണ്ട് നില കെട്ടിടം പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. രാത്രി 10 മണിയോടെയാണ് സംഭവം.

11:51 PM

അകാല വിയോഗം

തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍

11:50 PM

ബൈക്കപകടം: ഒരു മരണം

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍ (18) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതോടെയാണ് അപകടം നടന്നത്.

11:50 PM

ദ്രൗപതി മുർമുവിനെ പിന്തുണച്ച് ജഗൻ മോഹൻ

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ട് വെച്ച ദ്രൗപതി മുർമുവിന് പിന്തുണ വ്യക്തമാക്കി ആന്ധ്ര പ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി ആന്ധ്ര മുഖ്യമന്ത്രി ജഗ്ഗൻ മോഹൻ റെഡ്ഡി വാർത്താകുറിപ്പ് പുറത്തിറക്കി. സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണ് ദ്രൗപദിയുടേതെന്ന് അദ്ദേഹം പ്രശംസിച്ചു. പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ വിജയ് സായ് റെഡ്ഡിയും മിഥുൻ റെഡ്ഡിയും പാർട്ടിയെ പ്രതിനിധീകരിച്ച് നാമനിർദ്ദേശ പ്രക്രിയയിൽ പങ്കെടുക്കുമെന്നും വാർത്താക്കുറിപ്പിൽ ജഗൻ മോഹൻ വ്യക്തമാക്കുന്നു.

10:42 PM

വെല്ലുവിളിച്ച് ഷിന്റേ

ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎൽഎമാർക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ ട്വിറ്റർ ഹാന്റിലിൽ എഴുതി. തങ്ങൾക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു.

10:41 PM

വിമതരുടെ എണ്ണം കൂടുന്നു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎൽഎമാർ കൂടെ അസമിലെ ഗുവാഹത്തിയിൽ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഇതോടെ വിമത ശബ്ദം ഉയർത്തി പുറത്ത് പോയ എംഎൽഎമാരുടെ എണ്ണം 44 ആയി

6:57 PM

സ്വപ്ന പാസ്‌വേർഡ് മാറ്റി

സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ൪ജി.

6:19 PM

പരിസ്ഥിതി ദുർബലമേഖലയിലെ ബഫർ സോൺ: വയനാട്ടിലെ സാഹചര്യം വിലയിരുത്തി രാഹുൽ ഗാന്ധി

പരിസ്ഥിതി ദുർബലമേഖലയിലെ ബഫർ സോൺ വിഷയത്തിൽ വയനാട്ടിലെ സാഹചര്യം വിലയിരുത്തി രാഹുൽ ഗാന്ധി എംപി. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. നിർദ്ദേശത്തിൽ ഭേദഗതിക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 

5:55 PM

പിന്നിൽ തിമിംഗലങ്ങളെന്ന് സരിത

സ്വർണക്കടത്ത് വിവാദങ്ങൾക്ക് പിന്നിലെ ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. എന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കൽ തെളിവുകളുണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാരല്ലെന്നും സരിത എസ് നായർ പറഞ്ഞു.

കൂടുതൽ വായിക്കാൻ

5:33 PM

ഡോളർക്കടത്ത് കേസ്: സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നൽകില്ല

ഡോളർക്കടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നൽകില്ല.  മൊഴി ആവശ്യപ്പെട്ടു കൊണ്ടുള്ള ഇ ഡിയുടെ അപേക്ഷ കോടതി തള്ളി. 
എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. കോടതി വഴി മൊഴി ഇ.ഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്നു കസ്റ്റംസ് വാദിച്ചു. 
 
5:20 PM

സഞ്ജയ് റാവത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രണ്ട് എംഎൽഎമാർ ഹോട്ടൽ വിട്ടു പുറത്തേക്ക്

അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്ന് നിർദ്ദേശം. പിന്നാലെ രണ്ട് എംഎൽഎമാർ ഹോട്ടൽ വിട്ടു പുറത്തേക്ക് പോയി. 

5:16 PM

മഹാരാഷ്ട്ര : അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിൽ സഞ്ജയ് റാവത്തിന്റെ പ്രസ്താവന വന്നതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. വൈകിട്ട് നാലുമണിക്ക് സഹ്യാദ്രി ഗസ്റ്റ്ഹൗസിൽ മുതിർന്ന നേതാക്കൾ യോഗം ചേരും. 
 
4:55 PM

വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും

കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. സംഭവത്തിലെ അന്വേഷണത്തിന് ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 

4:54 PM

ബാലുശ്ശേരിയിൽ ആൾക്കൂട്ട ആക്രമണം : 30 പേർ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ജിഷ്ണു

30 പേർ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു..read  more 

4:40 PM

സിൽവർ ലൈനിൽ ഓൺലൈൻ സംവാദം തുടങ്ങി

കാസർഗോഡ്-തിരുവനന്തപുരം സിൽവർ ലൈൻ അർധ-അതിവേ​ഗ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഓൺലൈൻ സംവാദവുമായി കെ റെയിൽ. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ റെയിൽ എംഡി തത്സമയം കെ-റെയില്‍ മറുപടി നല്‍കും. Read More

4:39 PM

കെഎസ്ആർടിസി ചർച്ച മാറ്റി

ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുമായി ഈ മാസം 27 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിശ്ചയിച്ചിരുന്ന യോഗം മാറ്റി. കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. യോഗത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
 
4:03 PM

24 മണിക്കൂറിനുള്ളിൽ വിമതർ മടങ്ങിയെത്തണം'; അവസാന അടവുമായി ശിവസേന

അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ഇതാണെങ്കിൽ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം Read more 

3:27 PM

വിവാദ പരാമർശത്തിൽ കെ ബഷീറിന് മറുപടിയുമായി എം എം മണി

പി കെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി മുന്‍ മന്ത്രി എം എം മണി. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പ്രതികരിച്ചു. അയാൾ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു.

3:26 PM

വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

3:26 PM

വിമാനത്തിനുള്ളിലെ പ്രതിഷേധം, രണ്ട് പ്രതികൾക്ക് ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. 

3:25 PM

അനിതയെ സഹായിച്ചത് സഭ ടി വി ജീവനക്കാരെന്ന് അന്വേഷണ റിപ്പോർട്ട്

മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെത്തിയത് സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിൻറെ റിപ്പോർട്ട്.  Read More 

12:25 PM

ഒപിഎസ്സ് ഇറങ്ങിപ്പോയി, അണ്ണാ ഡിഎംകെ ഇനി എങ്ങോട്ട്?

ചെന്നൈ വാനഗരത്തിൽ നടക്കുന്ന പ്രധാനപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഒ പനീർശെൽവം ഇറങ്ങിപ്പോയി. ജനറൽ സെക്രട്ടറി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങളെച്ചൊല്ലിയാണ് പനീർസെൽവം ഇറങ്ങിപ്പോയത്. അധികാരപ്പോര് കടുക്കുന്ന അണ്ണാഡിഎംകെയിൽ ഇനിയെന്ത്? 

12:21 PM

മനു അഭിഷേക് സിംഗ്വിയും, കുമാരി ഷെൽജയും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്

സുബ്രമണി റെഡ്ഡി സ്ഥിരം ക്ഷണിതാവ്.യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു

11:29 AM

ഗായിക മഞ്ജരി വിവാഹിതയാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. 

11:25 AM

കോഴിക്കോട് മാലിന്യപ്ലാന്‍റിനെതിരെ പ്രതിഷേധം, അറസ്റ്റ്

കോഴിക്കോട് ആവിക്കൽ(Aavikkal) മാലിന്യ സംസ്‌ക്കരണ പ്ലാൻറിൻറെ (waste palnt)സർവേ നടപടികൾ പുനാരാരംഭിക്കുന്നു. കോർപറേഷൻറെ തീരുമാന പ്രകാരമാണ് സർവേ നടപടികൾ വീണ്ടും തുടങ്ങുന്നത്. നേരത്തെ സർവേ നടപടികൾ തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ (protest)തുടർന്ന് സർവേ താൽകാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാർ പ്രതിഷേധിക്കുകയാണ് . സർവേ തുടങ്ങാനുള്ള നീക്കത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രതിഷേധം മുന്നിൽ കണ്ട് വൻ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത് . 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

10:20 AM

ഷിൻഡെയ്ക്ക് ഒപ്പം 40 എംഎൽഎമാർ!

ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് കൂടുതൽ എംഎൽഎമാർ എത്തി. ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം 40 എംഎൽഎമാർ ആയെന്നാണ് സൂചന. ഇതോടെ, ഷിൻഡെയ്ക്ക് ആശ്വസിക്കാം. ബിജെപിക്കൊപ്പം ചേരാം. അതല്ലെങ്കിൽ ലയിക്കാം. കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല. 

9:52 AM

അമേരിക്കയിൽ നിന്നും മരുന്നെത്തി; ഗൌരി ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എസ്എംഎ ബാധിതയായ ഗൌരി ലക്ഷ്മിക്ക് ഇന്നു മുതൽ ചികിത്സ തുടങ്ങും

9:42 AM

തിരക്കിട്ട ചർച്ചകൾ, ഒടുവിലെന്താകും 'മഹാരാഷ്ട്രീയം'?

ഇന്ന് ശിവസേനയും എൻസിപിയും തുടർച്ചയായി സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് 'മാതോശ്രീ'യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയിൽ വൈ ബി ചവാൻ സെന്‍ററിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഗുവാഹത്തിയിലെ ഹോട്ടലിൽ വിമത എംഎൽഎമാരും യോഗം ചേരും. 

9:04 AM

ആഞ്ഞടിച്ച് 'സാമ്ന'

ഇഡിയെയും സിബിഐയെയും ഭയന്നോടിയതാണ് ഏകനാഥ് ഷിൻഡെയെന്നും, ശിവസേനയെ വഞ്ചിച്ചെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ എഡിറ്റോറിയൽ. രൂക്ഷവിമർശനം. 

9:03 AM

മൂന്ന് എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ

കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഇവർക്ക് നൽകിയിട്ടുണ്ട്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഇവരുള്ളത്.

8:01 AM

'വ്യാജവീഡിയോ കേസിൽ പിന്നോട്ട് പോകാനില്ല', ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും താൻ സജീവമായി രാഷ്ട്രീയത്തിൽ തുടരുമെന്ന് ഡോ. ജോ ജോസഫ്. തൃക്കാക്കരയിലെ തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്നുറപ്പുണ്ട്. ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാർത്ഥി താനാണെന്നും വ്യാജ വീഡിയോ കേസിൽ നിയമ പോരാട്ടം ശക്തമായി തുടരുമെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശദമായി വായിക്കാം

5:57 AM

വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 വിക്ഷേപണം വിജയം

ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം. അരിയാൻ 5 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിച്ചു. 

വിശദമായി വായിക്കാം

5:56 AM

വലച്ച് കെമിസ്ട്രി, എഞ്ചിനീയറിംഗ് പ്രവേശനത്തിന് തിരിച്ചടി?

പ്ലസ് ടു കെമിസ്ട്രി പരീക്ഷയിലെ വിജയശതമാനത്തിലെയും എ പ്ലസിലെയും കുറവ് വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനത്തിൽ തിരിച്ചടിയാകാൻ സാധ്യത.

വിശദമായി വായിക്കാം

5:55 AM

സംസ്ഥാനത്ത് കെട്ടിടനികുതി വർദ്ധിപ്പിക്കാൻ സർക്കാർ

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വിശദമായി വായിക്കാം

5:54 AM

കൊവിഡ് പ്രതിവാരകണക്കിൽ വർദ്ധന

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിവാര കണക്കിൽ വർധനയുണ്ടായി. ദില്ലി 928, മുംബൈ 1648, ചെന്നൈ 345, ബെംഗളൂരു 676 എന്നിങ്ങനെയാണ് നഗരങ്ങളിലെ പ്രതിദിന കോവിഡ് നിരക്ക്. 

5:54 AM

ആറ് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

6 സംസ്ഥാനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മൂന്ന് ലോക്സഭാ സീറ്റിലും 7 നിയമസഭാ സീറ്റുകളിലും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ മത്സരിക്കുന്ന ബർദോവാലി ഉൾപ്പെടെയുള്ള നാല് നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 26-നാണ്.

5:52 AM

ഇപിഎസ്സോ, ഒപിഎസ്സോ? അണ്ണാഡിഎംകെ നിർണായകയോഗം

ഇന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് നിർണായക ദിവസം. പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിൽ യോഗം ചെന്നൈയിലെ വാനഗരത്തിൽ ഇന്ന് നടക്കും. ഇപിഎസ് ഒപിഎസ് വിഭാഗീയത മൂർച്ഛിച്ച് പ്രവർത്തകർ തെരുവിൽ തല്ലുന്നത് വരെയെത്തിയ സാഹചര്യത്തിലാണ് യോഗം. 

വിശദമായി വായിക്കാം

5:51 AM

തിങ്കളാഴ്ച നിയമസഭാ സമ്മേളനം, ഇളക്കിമറിക്കുമോ സ്വർണക്കടത്ത്?

സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ ഇളക്കിമറിക്കും. സഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്‍റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീർപ്പ് ശ്രമങ്ങളെ കുറിച്ചുമാണ്. 

വിശദമായി വായിക്കാം

5:50 AM

അപ്പീൽ കാലയളവിൽ അഭയ കേസ് കുറ്റവാളികൾക്ക് ജാമ്യം കിട്ടുമോ?

അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

വിശദമായി വായിക്കാം

5:49 AM

സരിത ഇന്ന് രഹസ്യമൊഴി നൽകും

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിക്കു പിന്നിലെ ഗൂഡാലോചന കേസിൽ സാക്ഷിയായ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്.

5:49 AM

ഇഡി ഇന്നും സ്വപ്നയെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ ഇഡി ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11ന് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ.ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

5:48 AM

അതിജീവിതയുടെ ഹർജിയിൽ ഇന്നും വാദം

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചിലാണ് ഹർജി.

5:47 AM

വിമതരുടെ അടുത്ത നീക്കമെന്ത്? 'മഹാരാഷ്ട്രീയത്തിലെ മഹാകളികൾ' തുടരും

വമ്പൻ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന മഹാരാഷ്ട്രയിൽ ഇന്നത്തെ ദിനവും നിർണായകം. തന്‍റെ രാജിയടക്കം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നോട്ട് വച്ച അനുനയ ഫോർമുലകളോടുള്ള ശിവസേനാ വിമതരുടെ അടുത്ത നീക്കമെന്തെന്ന് ഇന്നറിയാം. കോൺഗ്രസ് എൻസിപി സഖ്യം വിട്ട് പുറത്ത് വരാതെ അനുനയത്തിനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെ.

വിശദമായി വായിക്കാം

5:46 AM

ഇന്നത്തെ വാർത്തകളെല്ലാം അറിയാം സമഗ്രമായി ഏഷ്യാനെറ്റ് ന്യൂസിൽ

കാണാം തത്സമയസംപ്രേഷണം:

11:54 PM IST:

കണ്ണൂർ തലശ്ശേരി മണവാട്ടി ജംഗ്ഷനിലെ കിവീസ് ഹോട്ടലിന് തീപിടിച്ചു. രണ്ട് നില കെട്ടിടം പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. രാത്രി 10 മണിയോടെയാണ് സംഭവം.

11:51 PM IST:

തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍

11:50 PM IST:

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍ (18) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതോടെയാണ് അപകടം നടന്നത്.

11:50 PM IST:

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ട് വെച്ച ദ്രൗപതി മുർമുവിന് പിന്തുണ വ്യക്തമാക്കി ആന്ധ്ര പ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ്. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ പുകഴ്ത്തി ആന്ധ്ര മുഖ്യമന്ത്രി ജഗ്ഗൻ മോഹൻ റെഡ്ഡി വാർത്താകുറിപ്പ് പുറത്തിറക്കി. സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണ് ദ്രൗപദിയുടേതെന്ന് അദ്ദേഹം പ്രശംസിച്ചു. പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ വിജയ് സായ് റെഡ്ഡിയും മിഥുൻ റെഡ്ഡിയും പാർട്ടിയെ പ്രതിനിധീകരിച്ച് നാമനിർദ്ദേശ പ്രക്രിയയിൽ പങ്കെടുക്കുമെന്നും വാർത്താക്കുറിപ്പിൽ ജഗൻ മോഹൻ വ്യക്തമാക്കുന്നു.

10:42 PM IST:

ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎൽഎമാർക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ ട്വിറ്റർ ഹാന്റിലിൽ എഴുതി. തങ്ങൾക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു.

10:41 PM IST:

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎൽഎമാർ കൂടെ അസമിലെ ഗുവാഹത്തിയിൽ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഇതോടെ വിമത ശബ്ദം ഉയർത്തി പുറത്ത് പോയ എംഎൽഎമാരുടെ എണ്ണം 44 ആയി

6:57 PM IST:

സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ൪ജി.

6:19 PM IST:

പരിസ്ഥിതി ദുർബലമേഖലയിലെ ബഫർ സോൺ വിഷയത്തിൽ വയനാട്ടിലെ സാഹചര്യം വിലയിരുത്തി രാഹുൽ ഗാന്ധി എംപി. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. നിർദ്ദേശത്തിൽ ഭേദഗതിക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 

5:55 PM IST:

സ്വർണക്കടത്ത് വിവാദങ്ങൾക്ക് പിന്നിലെ ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. എന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കൽ തെളിവുകളുണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാരല്ലെന്നും സരിത എസ് നായർ പറഞ്ഞു.

കൂടുതൽ വായിക്കാൻ

5:33 PM IST:

ഡോളർക്കടത്ത് കേസിലെ സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നൽകില്ല.  മൊഴി ആവശ്യപ്പെട്ടു കൊണ്ടുള്ള ഇ ഡിയുടെ അപേക്ഷ കോടതി തള്ളി. 
എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. കോടതി വഴി മൊഴി ഇ.ഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്നു കസ്റ്റംസ് വാദിച്ചു. 
 
5:20 PM IST:

അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്ന് നിർദ്ദേശം. പിന്നാലെ രണ്ട് എംഎൽഎമാർ ഹോട്ടൽ വിട്ടു പുറത്തേക്ക് പോയി. 

5:16 PM IST:

മഹാരാഷ്ട്രയിൽ സഞ്ജയ് റാവത്തിന്റെ പ്രസ്താവന വന്നതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. വൈകിട്ട് നാലുമണിക്ക് സഹ്യാദ്രി ഗസ്റ്റ്ഹൗസിൽ മുതിർന്ന നേതാക്കൾ യോഗം ചേരും. 
 
4:55 PM IST:

കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. സംഭവത്തിലെ അന്വേഷണത്തിന് ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 

4:54 PM IST:

30 പേർ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു..read  more 

4:40 PM IST:

കാസർഗോഡ്-തിരുവനന്തപുരം സിൽവർ ലൈൻ അർധ-അതിവേ​ഗ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഓൺലൈൻ സംവാദവുമായി കെ റെയിൽ. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ റെയിൽ എംഡി തത്സമയം കെ-റെയില്‍ മറുപടി നല്‍കും. Read More

4:39 PM IST:

ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുമായി ഈ മാസം 27 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിശ്ചയിച്ചിരുന്ന യോഗം മാറ്റി. കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. യോഗത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
 
4:03 PM IST:

അഘാടി സഖ്യം വിടാൻ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ഇതാണെങ്കിൽ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം Read more 

3:27 PM IST:

പി കെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി മുന്‍ മന്ത്രി എം എം മണി. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പ്രതികരിച്ചു. അയാൾ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു.

3:26 PM IST:

കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

3:45 PM IST:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. 

3:25 PM IST:

മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെത്തിയത് സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിൻറെ റിപ്പോർട്ട്.  Read More 

12:25 PM IST:

ചെന്നൈ വാനഗരത്തിൽ നടക്കുന്ന പ്രധാനപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് ഒ പനീർശെൽവം ഇറങ്ങിപ്പോയി. ജനറൽ സെക്രട്ടറി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങളെച്ചൊല്ലിയാണ് പനീർസെൽവം ഇറങ്ങിപ്പോയത്. അധികാരപ്പോര് കടുക്കുന്ന അണ്ണാഡിഎംകെയിൽ ഇനിയെന്ത്? 

12:21 PM IST:

സുബ്രമണി റെഡ്ഡി സ്ഥിരം ക്ഷണിതാവ്.യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു

11:29 AM IST:

മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. 

11:25 AM IST:

കോഴിക്കോട് ആവിക്കൽ(Aavikkal) മാലിന്യ സംസ്‌ക്കരണ പ്ലാൻറിൻറെ (waste palnt)സർവേ നടപടികൾ പുനാരാരംഭിക്കുന്നു. കോർപറേഷൻറെ തീരുമാന പ്രകാരമാണ് സർവേ നടപടികൾ വീണ്ടും തുടങ്ങുന്നത്. നേരത്തെ സർവേ നടപടികൾ തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ (protest)തുടർന്ന് സർവേ താൽകാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാർ പ്രതിഷേധിക്കുകയാണ് . സർവേ തുടങ്ങാനുള്ള നീക്കത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രതിഷേധം മുന്നിൽ കണ്ട് വൻ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത് . 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

10:20 AM IST:

ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് കൂടുതൽ എംഎൽഎമാർ എത്തി. ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം 40 എംഎൽഎമാർ ആയെന്നാണ് സൂചന. ഇതോടെ, ഷിൻഡെയ്ക്ക് ആശ്വസിക്കാം. ബിജെപിക്കൊപ്പം ചേരാം. അതല്ലെങ്കിൽ ലയിക്കാം. കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല. 

9:52 AM IST:

എസ്എംഎ ബാധിതയായ ഗൌരി ലക്ഷ്മിക്ക് ഇന്നു മുതൽ ചികിത്സ തുടങ്ങും

9:42 AM IST:

ഇന്ന് ശിവസേനയും എൻസിപിയും തുടർച്ചയായി സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് 'മാതോശ്രീ'യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയിൽ വൈ ബി ചവാൻ സെന്‍ററിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഗുവാഹത്തിയിലെ ഹോട്ടലിൽ വിമത എംഎൽഎമാരും യോഗം ചേരും. 

9:04 AM IST:

ഇഡിയെയും സിബിഐയെയും ഭയന്നോടിയതാണ് ഏകനാഥ് ഷിൻഡെയെന്നും, ശിവസേനയെ വഞ്ചിച്ചെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ എഡിറ്റോറിയൽ. രൂക്ഷവിമർശനം. 

9:03 AM IST:

കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഇവർക്ക് നൽകിയിട്ടുണ്ട്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഇവരുള്ളത്.

8:01 AM IST:

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും താൻ സജീവമായി രാഷ്ട്രീയത്തിൽ തുടരുമെന്ന് ഡോ. ജോ ജോസഫ്. തൃക്കാക്കരയിലെ തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്നുറപ്പുണ്ട്. ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാർത്ഥി താനാണെന്നും വ്യാജ വീഡിയോ കേസിൽ നിയമ പോരാട്ടം ശക്തമായി തുടരുമെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശദമായി വായിക്കാം

9:05 AM IST:

ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം. അരിയാൻ 5 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിച്ചു. 

വിശദമായി വായിക്കാം

9:06 AM IST:

പ്ലസ് ടു കെമിസ്ട്രി പരീക്ഷയിലെ വിജയശതമാനത്തിലെയും എ പ്ലസിലെയും കുറവ് വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനത്തിൽ തിരിച്ചടിയാകാൻ സാധ്യത.

വിശദമായി വായിക്കാം

9:06 AM IST:

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തു നികുതിയുടെ പരിധിയിലേക്ക് വരും. നേരത്തെ ഇത് 60 ചതുരശ്ര മീറ്ററായിരുന്നു. വലിയ വീടുകൾക്ക് അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വിശദമായി വായിക്കാം

5:54 AM IST:

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിവാര കണക്കിൽ വർധനയുണ്ടായി. ദില്ലി 928, മുംബൈ 1648, ചെന്നൈ 345, ബെംഗളൂരു 676 എന്നിങ്ങനെയാണ് നഗരങ്ങളിലെ പ്രതിദിന കോവിഡ് നിരക്ക്. 

5:54 AM IST:

6 സംസ്ഥാനങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മൂന്ന് ലോക്സഭാ സീറ്റിലും 7 നിയമസഭാ സീറ്റുകളിലും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ മത്സരിക്കുന്ന ബർദോവാലി ഉൾപ്പെടെയുള്ള നാല് നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 26-നാണ്.

9:07 AM IST:

ഇന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് നിർണായക ദിവസം. പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിൽ യോഗം ചെന്നൈയിലെ വാനഗരത്തിൽ ഇന്ന് നടക്കും. ഇപിഎസ് ഒപിഎസ് വിഭാഗീയത മൂർച്ഛിച്ച് പ്രവർത്തകർ തെരുവിൽ തല്ലുന്നത് വരെയെത്തിയ സാഹചര്യത്തിലാണ് യോഗം. 

വിശദമായി വായിക്കാം

9:07 AM IST:

സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ ഇളക്കിമറിക്കും. സഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്‍റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീർപ്പ് ശ്രമങ്ങളെ കുറിച്ചുമാണ്. 

വിശദമായി വായിക്കാം

9:08 AM IST:

അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

വിശദമായി വായിക്കാം

5:49 AM IST:

സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിക്കു പിന്നിലെ ഗൂഡാലോചന കേസിൽ സാക്ഷിയായ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് രഹസ്യമൊഴി നൽകുന്നത്.

5:49 AM IST:

സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ ഇഡി ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11ന് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ.ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

5:48 AM IST:

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചിലാണ് ഹർജി.

9:09 AM IST:

5:46 AM IST:

കാണാം തത്സമയസംപ്രേഷണം: