Asianet News MalayalamAsianet News Malayalam

ഉദ്ധവ് തിരികെ 'മാതോശ്രീ'യിലേക്ക്, ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സമവായം? തുടരും 'മഹാ'കളികൾ

രാജിവയ്ക്കാൻ തനിക്ക് മടിയില്ലെന്ന് വിമതരെ അറിയിക്കാൻ കൂടിയായി ഈ നീക്കം. ഗുവാഹത്തിയിൽ കഴിയുന്ന വിമതർ തിരികെയെത്തിയില്ലെങ്കിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാവും. 

Maharashtra Crisis Live Updates Uddhav Thackarey Vacates Chief Minister Residence
Author
Mumbai, First Published Jun 23, 2022, 6:38 AM IST

മുംബൈ: വമ്പൻ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന മഹാരാഷ്ട്രയിൽ ഇന്നത്തെ ദിനവും നിർണായകം. തന്‍റെ രാജിയടക്കം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നോട്ട് വച്ച അനുനയ ഫോർമുലകളോടുള്ള ശിവസേനാ വിമതരുടെ അടുത്ത നീക്കമെന്തെന്ന് ഇന്നറിയാം. കോൺഗ്രസ് - എൻസിപി സഖ്യം വിട്ട് പുറത്ത് വരാതെ അനുനയത്തിനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെ.

ഏകനാഥ് ഷിൻഡെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനയും വരുന്നുണ്ട്. ഉദ്ധവിന്‍റെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഷിൻഡെ എത്തിയേക്കുമെന്നാണ് വിവരം. ഗുവാഹട്ടിയിലെ പഞ്ച നക്ഷത്ര ഹോട്ടലിന് 24 മണിക്കൂറും കേന്ദ്ര - സംസ്ഥാന സേനകളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

മുംബൈ: വമ്പൻ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന മഹാരാഷ്ട്രയിൽ ഇന്നത്തെ ദിനവും നിർണായകം. തന്‍റെ രാജിയടക്കം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നോട്ട് വച്ച അനുനയ ഫോർമുലകളോടുള്ള ശിവസേനാ വിമതരുടെ അടുത്ത നീക്കമെന്തെന്ന് ഇന്നറിയാം. കോൺഗ്രസ് - എൻസിപി സഖ്യം വിട്ട് പുറത്ത് വരാതെ അനുനയത്തിനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെ.

ഏകനാഥ് ഷിൻഡെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനയും വരുന്നുണ്ട്. ഉദ്ധവിന്‍റെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഷിൻഡെ എത്തിയേക്കുമെന്നാണ് വിവരം. ഗുവാഹട്ടിയിലെ പഞ്ച നക്ഷത്ര ഹോട്ടലിന് 24 മണിക്കൂറും കേന്ദ്ര - സംസ്ഥാന സേനകളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

സമവായമെന്ത്?

ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമവായമുണ്ടാക്കണമെന്നാണ് ശിവസേനയ്ക്ക് ശരദ് പവാറിന്‍റെ നിർദേശം. മഹാവികാസ് അഘാഡിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയാണ് എൻസിപി. ശിവസേനയുമായുള്ള സഖ്യം കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമേ ഗുണമുള്ളൂ എന്നും, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുകയാണ് നിലവിൽ ശിവസേനയെന്നുമാണ് വിമതനീക്കത്തിന് ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെയുടെ ആരോപണം. ഷിൻഡെ ഈ സമവായഫോർമുല സ്വീകരിക്കുമോ? 

തന്‍റെ മുന്നിൽ വന്ന് നിന്ന് താനിനി മുഖ്യമന്ത്രിയായി തുടരരുതെന്ന് അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന എല്ലാ വിമത എംഎൽഎമാരും പറയട്ടെ, എങ്കിൽ താൻ രാജി വയ്ക്കാമെന്നാണ് ഉദ്ധവ് ഇന്നലെ നടത്തിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. ഒരു ശിവസൈനികൻ തനിക്ക് പിന്നാലെ മുഖ്യമന്ത്രിയാകുമെങ്കിൽ സന്തോഷത്തോടെ രാജി വയ്ക്കാൻ തയ്യാറെന്നും ഉദ്ധവ് പറഞ്ഞു. അവസാനത്തെ സമ്മർദ്ദതന്ത്രം പയറ്റുകയാണ് ഉദ്ധവ്. ശിവസേനയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ലയിക്കാൻ ഇപ്പോൾ വിമതപക്ഷത്തുള്ള പല എംഎൽഎമാരും തയ്യാറല്ലെന്നാണ് സൂചന. മാത്രമല്ല, അത്തരമൊരു ലയനം നടന്നാൽത്തന്നെ ഏകനാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകാൻ ഒരു സാധ്യതയുമില്ല. ബിജെപി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ ആ ചുമതല തിരികെ നൽകാനാണ് സാധ്യത. 

അതേസമയം ശിവസേനാ വക്താവും മുതിർന്ന നേതാവുമായ സഞ്ജയ് റാവത്ത് പറഞ്ഞത് ഉദ്ധവ് രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നാണ്. ആവശ്യം വന്നാൽ മഹാവികാസ് അഘാഡി ഭൂരിപക്ഷം തെളിയിക്കുമെന്നും, താക്കറെ പദവിയൊഴിയില്ലെന്നും റാവത്ത് പറയുന്നു. 

Maharashtra CM Uddhav Thackeray leaves his official residence 'Varsha' to move to his personal residence 'Matoshree' in Mumbai on June 22. (Image: PTI)

'ഉദ്ധവ് തും ആഗേ ബഢോ..'

രാത്രിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വർഷ' ഒഴിഞ്ഞ ഉദ്ധവ് ബാന്ദ്രയിലെ താക്കറെ കുടുംബത്തിന്‍റെ സ്വന്തം വീടായ 'മാതോശ്രീ'യിലേക്ക് മടങ്ങി. രാജിവയ്ക്കാൻ തനിക്ക് മടിയില്ലെന്ന് വിമതരെ അറിയിക്കാൻ കൂടിയായി ഈ നീക്കം. ഗുവാഹത്തിയിൽ കഴിയുന്ന വിമതർ തിരികെയെത്തിയില്ലെങ്കിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാവും. മൂന്നിൽ രണ്ട് ശിവസേനാ എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. അതായത് നിലവിൽ കൂറ് മാറ്റ നിരോധന നിയമത്തിന്‍റെ പരിധിയിൽ കുടുങ്ങാതെ ബിജെപിക്കൊപ്പം നിൽക്കാൻ ഷിൻഡെ ക്യാമ്പിനാകുമെന്നർത്ഥം. ശിവസേനാ നേതൃത്വത്തിന് വഴങ്ങുന്നില്ലെങ്കിൽ അവിശ്വാസ പ്രമേയം അടക്കം കൊണ്ടുവരാനുള്ള നീക്കങ്ങളും ഇവർ ബിജെപിക്കൊപ്പം ചേർന്ന് നടത്തിയേക്കും.

''ഉദ്ധവ് തും ആഗേ ബഢോ, ഹം തുമാരേ സാഥ് ഹേ''(ഉദ്ധവ് മുന്നോട്ട് പോകൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്) എന്ന മുദ്രാവാക്യം വിളികളോടെ വികാരനിർഭരമായ യാത്രയപ്പാണ് ശിവസേനാ പ്രവർത്തകർ നൽകിയത്. റോഡ് നീളെ പുഷ്പവൃഷ്ടിയുമായാണ് ഉദ്ധവ് മടങ്ങിയത്. മാതോശ്രീയ്ക്ക് മുന്നിൽ റോഡുകൾ ബ്ലോക്ക് ചെയ്ത ശിവസേനാ പ്രവർത്തകർ വിമതനായ ഏകനാഥ് ഷിൻഡെയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവസാനം കാറിൽ നിന്ന് ഇറങ്ങി പൊലീസ് സുരക്ഷയ്ക്ക് നടുവിൽ നടന്നാണ് ഉദ്ധവ് 'മാതോശ്രീ'യിൽ എത്തിയത്. 

ഇന്നലെ വൈകിട്ടോടെ തന്നെ ഉദ്ധവ് മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞേക്കുമെന്ന സൂചന വന്നിരുന്നു. മുതിർന്ന ശിവസേനാ എംഎൽഎമാരായ നീലം ഗോർഹെ, ചന്ദ്രകാന്ത് ഖൈരെ എന്നിവർ ഉദ്ധവ് വസതിയിൽ നിന്ന് പോകുമ്പോൾ 'വർഷ'യിൽ ഉണ്ടായിരുന്നു. മക്കളായ ആദിത്യ താക്കറെ, തേജസ് താക്കറെ, ഭാര്യ രശ്മി താക്കറെ എന്നിവർക്കൊപ്പമാണ് ഉദ്ധവ് വസതി ഒഴിഞ്ഞത്. നേരത്തേ അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും സാധനങ്ങളെല്ലാം പെട്ടിയിലാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മകൻ ആദിത്യ താക്കറെ തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് "മന്ത്രി'' എന്ന പദവി നീക്കുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രിയായപ്പോഴും ഉദ്ധവ് ഔദ്യോഗികവസതിയിലേക്ക് മാറിയിരുന്നില്ല. 2021-ൽ 'മാതോശ്രീ'യിൽ ചില അറ്റകുറ്റപ്പണികൾ നടന്നപ്പോഴാണ് അദ്ദേഹം 'വർഷ'യിലേക്ക് മാറിയത്. 

കണക്കിലെ കളിയെന്ത്?

34 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. ഈ എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏകനാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്. നിലവിൽ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. 

നിയമസഭയിൽ ആകെ സീറ്റ് 288 ആണ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. നിലവിൽ മഹാവികാസ് അഘാഡിക്ക് 169 അംഗങ്ങളുണ്ട്. ശിവസേനയ്ക്ക് 56, എൻസിപിക്ക് 53, കോൺഗ്രസിന് 4 എന്നിങ്ങനെയാണ് സീറ്റ് നില. ചെറുപാർട്ടികളും സ്വതന്ത്രരുമായി 16 പേരുടെ കൂടി പിന്തുണയുണ്ട് സർക്കാരിന്. ഇതിൽ ശിവസേനയുടെ ഒരു എംഎൽഎ, രമേശ് ലാത്കെ മരിച്ചു. നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിങ്ങനെ രണ്ട് എൻസിപി മന്ത്രിമാർ ജയിലിലാണ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. അങ്ങനെ കക്ഷിനില നിലവിൽ 166 ആണ് ഭരണമുന്നണിക്ക്.

എൻഡിഎയ്ക്ക് 113 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിക്ക് 106 എംഎൽഎമാർ. ചെറുപാർട്ടികളുടെ സ്വതന്ത്രരുമായി ഏഴ് പേരുടെ പിന്തുണ കൂടിയുണ്ട് എൻഡിഎയ്ക്ക്. 

Follow Us:
Download App:
  • android
  • ios