ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട നടൻ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും.

11:59 PM (IST) Aug 02
കുടുംബകലഹത്തെ തുടർന്ന് ഭാര്യയടക്കം 3 പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്.
11:41 PM (IST) Aug 02
സംഘത്തിലെ ഇൻസ്പെക്ടർമാരിലൊരാളായ മഞ്ജുനാഥ് ഗൗഡയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സാക്ഷിയുടെ അഭിഭാഷകർ എസ്ഐടി തലവനും ആഭ്യന്തരവകുപ്പിനും കത്ത് നൽകി.
11:13 PM (IST) Aug 02
ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയത്. ന്യായമായി നിയമം കന്യാസ്ത്രീകളുടെ ഭാഗത്താണ്. എന്നിട്ടും അവര്‍ക്ക് ജാമ്യം വൈകിപ്പിച്ച ജയിലില്‍ അടയ്ക്കുകയായിരുന്നു.
11:09 PM (IST) Aug 02
കോതമംഗലത്തെ അൻസിൽ കൊലപാതകക്കേസിൽ പ്രതിയായ പെൺസുഹൃത്തിന് വേണ്ടി അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും
10:27 PM (IST) Aug 02
പാലക്കാട് സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത് ശ്രീകൃഷ്ണപുരം പോലീസ്.
10:03 PM (IST) Aug 02
ബെംഗളൂരു പൊലീസ് കമ്മീഷണർക്ക് 28 ന് രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
09:44 PM (IST) Aug 02
തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു
09:00 PM (IST) Aug 02
ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, സൂറത്തിൽ അധ്യാപകൻ 2 മക്കളെ കൊന്ന് ജീവനൊടുക്കി
08:48 PM (IST) Aug 02
പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സൽക്കാരം നടത്തുന്നത്
08:47 PM (IST) Aug 02
ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിക്കാൻ സാധിച്ചു എന്നാണ് ജയിൽ മോചിതർ ആയ കന്യാസ്ത്രീകൾ ആദ്യം പറഞ്ഞത്.
08:37 PM (IST) Aug 02
വെള്ളിയാഴ്ച പുലര്‍ച്ചെ തൃപ്രയാര്‍ എളേടത്ത് പാണ്ടന്‍കുളങ്ങര ഭഗവതി ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്.
07:58 PM (IST) Aug 02
പെരിങ്ങത്തൂരിൽ സ്വകര്യ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
07:47 PM (IST) Aug 02
കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്.
07:15 PM (IST) Aug 02
ഏപ്രിലിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്
06:27 PM (IST) Aug 02
നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം
06:26 PM (IST) Aug 02
വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്ന ഒന്നര ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലായത്
05:34 PM (IST) Aug 02
പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്
05:30 PM (IST) Aug 02
ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
05:18 PM (IST) Aug 02
വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്
04:44 PM (IST) Aug 02
ബറേലിയിൽ ഇസത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്ന രാജീവ് എന്നയാളെയാണ് കൈകാലുകൾ ഒടിഞ്ഞ നിലയിൽ കാട്ടിൽ കണ്ടെത്തിയത്.
04:47 PM (IST) Aug 02
ആഗസ്റ്റ് 5 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
04:38 PM (IST) Aug 02
ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടെതാണ് വിധി
04:16 PM (IST) Aug 02
12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ.ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു
04:00 PM (IST) Aug 02
ബെസ്റ്റി തര്‍ക്കം, തമ്മില്‍ തല്ലി വിദ്യാര്‍ത്ഥികൾ
03:42 PM (IST) Aug 02
ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം
03:28 PM (IST) Aug 02
പൊലീസുദ്യോഗസ്ഥന്‍ യുവാവിന്‍റെ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു
10:37 PM (IST) Aug 01
ജമ്മു കശ്‌മീരിലെ കുൽഗാം പ്രവിശ്യയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
10:17 PM (IST) Aug 01
മഴ സാധ്യതാ റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥാ വിഭാഗം. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും
01:40 PM (IST) Aug 02
രാജ്യ താൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി
09:47 PM (IST) Aug 01
പോക്സോ കേസിലേക്ക് നയിച്ചത് അതിർത്തി തർക്കം. പ്രതിയെ മഞ്ചേരി കോടതി വെറുതെ വിട്ടു
12:42 PM (IST) Aug 02
സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു എന്നാണ് പരാതി
08:43 PM (IST) Aug 01
തിരുവനന്തപുരത്ത് സിനിമ കോൺക്ലേവിൽ അവതരിപ്പിക്കുന്ന കരട് സിനിമ നയരേഖയിൽ നിരവധി നിർദേശങ്ങൾ
12:33 PM (IST) Aug 02
അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്
12:24 PM (IST) Aug 02
ജാമ്യം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ
11:55 AM (IST) Aug 02
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയായിരുന്നു.
11:52 AM (IST) Aug 02
തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ ആണ് എക്സൈസിന്റെ പിടിയിലായത്
07:58 PM (IST) Aug 01
മലയാള സിനിമയിൽ ചലച്ചിത്ര നയം ആവിഷ്കരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സിനിമ കോൺക്ലേവിന് കൊച്ചിയിൽ തുടക്കം
11:41 AM (IST) Aug 02
മതപരിവർത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നാണ് ഛത്തീസ്ഗഡ് ബി ജെ പിയുടെ പരിഹാസം
07:35 PM (IST) Aug 01
വിഴിഞ്ഞത്ത് മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ അടിയേറ്റ് പരിക്കേറ്റയാൾ മരിച്ചു
11:21 AM (IST) Aug 02
സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേര് നൽകരുത് എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത്