ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയത്. ന്യായമായി നിയമം കന്യാസ്ത്രീകളുടെ ഭാഗത്താണ്. എന്നിട്ടും അവര്‍ക്ക് ജാമ്യം വൈകിപ്പിച്ച ജയിലില്‍ അടയ്ക്കുകയായിരുന്നു.
തിരുവനന്തപുരം : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന കുറ്റം വ്യാജമായി ചുമത്തി കന്യാസ്ത്രീകൾക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സഹോദരിമാര്‍ക്ക് ജാമ്യം ലഭിച്ചത് സന്തോഷാര്‍ഹമാണെന്നും രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയത്. ന്യായമായി നിയമം കന്യാസ്ത്രീകളുടെ ഭാഗത്താണ്. എന്നിട്ടും അവര്‍ക്ക് ജാമ്യം വൈകിപ്പിച്ച ജയിലില്‍ അടയ്ക്കുകയായിരുന്നു. സത്യവിരുദ്ധമായ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കന്യാസ്ത്രീകള്‍ക്കെതിരായ വ്യാജ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നത്? ഇവര്‍ക്കെതിരായ വിചാരണ നീട്ടിക്കൊണ്ട് ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് ഈ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെടണം. അന്യായമായി തടഞ്ഞുവെച്ചവര്‍ക്കെതിരെ കൃത്യമായ നിയമനടപടി എടുക്കണം.കഴിഞ്ഞ ഒന്‍പത് ദിവസക്കാലമായി രാജ്യത്തെ മതേതര വിശ്വാസികള്‍ എല്ലാവരും കന്യാസ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലും പുറത്തും, ഛത്തീസ്ഗഡില്‍, ദുര്‍ഗ്, റായ്പ്പൂര്‍ എന്നിവിടങ്ങളും പോരാട്ടത്തിന് വേദിയായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
അറസ്റ്റിലായ കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാണ് മൂന്നു പേരെ കൊണ്ടുപോകുന്നത്. റെയില്‍വേ സ്റ്റേഷനുള്ളില്‍ വെച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരോട് വളരെ മോശമായാണ് പെരുമാറിയത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വലിയ ആക്രോശങ്ങളായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. അവര്‍ക്കെതിരെ കേസ് എടുക്കേണ്ടതിന് പകരം, കന്യാസ്ത്രീകളെ കേസെടുത്ത് ജയിലില്‍ അടക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തതിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞത് നിയമം, നിയമത്തിന്റെ വഴിക്കെന്നാണ്.അങ്ങനെ പോകുകയായിരുന്നുവെങ്കില്‍ നിരപരാധികളായ കന്യാസ്ത്രീകള്‍ക്കെതിരെ കേസ് ഉണ്ടാകില്ലായിരുന്നു. പകരം അവരെ ആക്രമിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതികളാകുമായിരുന്നു. അതുണ്ടായില്ലെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളെ അക്രമിക്കുകയും അവര്‍ക്കെതിരെ ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ നിന്നെടുക്കാന്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പെരുമാറിയവര്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് ഛത്തീസ്ഗഡ് പോലീസ് തയ്യാറാകാത്തത്? ഈ അന്യായം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം. ആടിനെ പട്ടിയാക്കുന്ന രീതിയില്‍ നിയമത്തെ വ്യാഖ്യാനിക്കരുതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വിദ്വേഷത്തിന്റെയും പകയുടെതുാണ് സംഘപരിവാര്‍ മനസ്സ്.അതിന്റെ ഭാഗമായിട്ടാണ് ഈ കന്യാസ്ത്രീ സഹോദരിമാരെ തെറ്റായി ചിത്രീകരിച്ചത്. മതപരിവര്‍ത്തനം എന്ന ആരോപണവുമായി വന്നത്. അതുകൊണ്ട് ൂിജെപിക്ക് സ്‌നേഹത്തിന്റെ പതാക പറപ്പിക്കാന്‍ പറ്റില്ല. അവരുടെയുള്ളില്‍ സ്‌നേഹവും ആത്മാര്‍ത്ഥതയുമില്ല. കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപ്പെട്ടെന്ന് വരുത്തി തീര്‍ത്ത് രാഷ്ട്രീയ നാടകം കളിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ധരിച്ചത്. അത് വെറും സ്വപ്‌നം മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ത്യാഹ നിര്‍ഭരമായ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളെ പ്രശംസിക്കേണ്ട സമയത്ത്, ഇവരെ ക്രിമിനലുകളായി ചിത്രീകരിക്കുകയായിരുന്നു. എന്‍ഐഎ കേസ് എടുക്കേണ്ടത് ഭീകരവാദത്തിനെതിരെയാണല്ലോ. നമ്മുടെ കന്യാസ്ത്രീ സഹോദരിമാര്‍ ആ കൂട്ടത്തിലാണോ ചേര്‍ക്കപ്പെടേണ്ടത്? ജീവകാരുണ്യവും മനുഷ്യസ്‌നേഹവും ജീവിതമുദ്രയാക്കി മാറ്റിയ ഈ സഹോദരിമാരെ ഇങ്ങനെ കാണുന്നത് ലജ്ജാകരമാണ്. ഇങ്ങനെ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. നിയമത്തിന്റെ എല്ലാ വഴികളിലൂടെയും നമ്മുടെ പോരാട്ടം തുടരും. ഈ കേസ് പിന്‍വലിക്കപ്പെടുന്നത് വരെ, ഞങ്ങള്‍ കന്യാസ്ത്രീ സഹോദരിമാരുടെ കൂടെയുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

