ബെസ്റ്റി തര്‍ക്കം, തമ്മില്‍ തല്ലി വിദ്യാര്‍ത്ഥികൾ

കൊച്ചി: ബെസ്റ്റിയെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ സിനിമ സ്റ്റൈലില്‍ ഏറ്റുമുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമാണ് ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസ് ഇടപെട്ടു. തമ്മിലടിച്ച വിദ്യാര്‍ഥികള്‍ രണ്ടു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.