Published : Aug 06, 2025, 05:32 AM ISTUpdated : Aug 06, 2025, 11:22 PM IST

Malayalam News Live: ബലാത്സം​ഗ കേസിൽ വേടൻ ഒളിവിൽ; വേടനെത്തിയാൽ അറസ്റ്റെന്ന് പൊലീസ്, കൊച്ചി ബോൾഗാട്ടി പാലസിലെ ശനിയാഴ്ചത്തെ സം​ഗീത നിശ മാറ്റിവച്ചു

Summary

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത വേണം. മഴയെതുടർന്ന് കാസർകോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

rapper vedan

10:46 PM (IST) Aug 06

ഇന്ത്യക്ക് 50% താരിഫ്, ട്രംപ് ഒപ്പുവച്ചു, പക്ഷേ ഉടൻ നടപ്പാകില്ല; റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന ചൈനക്ക് 90 ദിവസം, ഇന്ത്യക്ക് 3 ആഴ്ച സമയം, വിമർശനം ശക്തം

ട്രംപിന്‍റേത് ഇരട്ടത്താപ്പാണ് എന്ന വിമർശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്

Read Full Story

10:15 PM (IST) Aug 06

പത്തനംതിട്ടയിൽ ബൈക്കിലെത്തി 72കാരിയുടെ മൂന്നരപ്പവന്റെ മാല കവർന്ന സംഭവം; മുഖ്യപ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ

പത്തനംതിട്ട കോഴഞ്ചേരിയിൽ പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ച സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി.

Read Full Story

10:14 PM (IST) Aug 06

യുകെയിൽ ഉപരിപഠനത്തിന് പോയി; മോട്ടോർബൈക്ക് അപകടത്തിൽ പ്രവാസി മലയാളിയുടെ മകൻ മരിച്ചു, മൃതദേഹം യുഎഇയിൽ സംസ്കരിക്കും

പിന്നീട് ഇന്ത്യൻ അസോസിയേഷൻ ഷാർജയ്ക്ക് കീഴിലുള്ള കേന്ദ്രത്തിൽ സംസ്കരിക്കും.

Read Full Story

05:48 AM (IST) Aug 06

പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം - 64 കാരന് 14 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും

സ്‌കൂളിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ചെയ്തു.

Read Full Story

09:34 PM (IST) Aug 06

ഇന്ത്യക്ക് മേൽ അധിക താരിഫ് ഏർപ്പെടുത്തിയ സംഭവം; ദൗർഭാഗ്യകരമെന്ന് വിദേശകാര്യമന്ത്രാലയം, അന്യായമായ വ്യാപാര കരാറിൽ എത്തിക്കാനുള്ള ശ്രമമെന്ന് രാഹുൽ

പ്രധാനമന്ത്രി തന്റെ ബലഹീനത കൊണ്ട് രാജ്യത്തിൻറെ താൽപര്യം ബലികഴിക്കാൻ അനുവദിക്കരുതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

Read Full Story

09:15 PM (IST) Aug 06

'ഇതുവഴി നടന്നുപോയത് കണ്ടവരുണ്ട്'; ചേർത്തല സിന്ധു തിരോധാനകേസിലും അന്വേഷണം; തിരുവിഴ സ്വദേശിയുടെ വീട്ടിൽ കുഴിച്ച് പരിശോധന

ചേർത്തല പള്ളിപ്പുറത്തെ തിരോധാന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം.

Read Full Story

05:03 AM (IST) Aug 06

കേരളം ഉത്തരാഖണ്ഡിനൊപ്പം; സഹായഹസ്തം നീട്ടി മുഖ്യമന്ത്രി പിണറായി വിജയൻ

ഉത്തരാഖണ്ഡിലെ ദുരന്തബാധിതർക്ക് കേരളത്തിന്റെ പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

Read Full Story

08:45 PM (IST) Aug 06

ധർമസ്ഥല - സുവർണ്ണ ന്യൂസ് സംഘമുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം

കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക് എതിരെയും ആക്രമണം നടന്നു.

Read Full Story

07:53 PM (IST) Aug 06

ഓർഡ‍ിനൻസ്! വിസി പോരിൽ ഗവർണർക്ക് വൻ തിരിച്ചടി നൽകാൻ മന്ത്രിസഭ യോഗത്തിൽ നിർണായക തീരുമാനം, ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി, ഗവർണർ ഒപ്പിടുമോ?

താത്കാലിക വി സിക്ക് പകരം സ്ഥിരം വി സിയെ നിയമിക്കാനാണ് സർക്കാർനീക്കം. സിസാ തോമസിനെ ഗവ‍ർണർ താൽക്കാലിക വി സി ആയി നിയമിച്ചത് 6 മാസത്തേക്കാണ്

Read Full Story

07:47 PM (IST) Aug 06

പുലര്‍ച്ചെ ശബ്ദം കേട്ട് നാട്ടുകാരെത്തി, 63 കാരി മോട്ടോർ പൈപ്പിൽ പിടിച്ച് നിന്നത് മണിക്കൂറുകളോളം; ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്

കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയാണ് ചെയ്തത്

Read Full Story

03:55 AM (IST) Aug 06

ഇന്ത്യക്ക് ഇരുട്ടടി, വൻ നീക്കവുമായി ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം, 25% താരിഫ് കൂടി പ്രഖ്യാപിച്ചു, താരിഫ് 50% ആയി

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. 

Read Full Story

07:42 PM (IST) Aug 06

അതിദാരുണം; കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Full Story

07:37 PM (IST) Aug 06

സമയോചിതമായി ഇടപെടു, പൊലീസ് എമർജൻസി നമ്പറില്‍ വിളിച്ചു; യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ആൾ അറസ്റ്റില്‍

മുണ്ടൂർ പത്താം മൈൽ സമീപത്ത് വെച്ച് പ്രതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

Read Full Story

03:34 AM (IST) Aug 06

5 ജില്ലകളിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും, നെഹ്റു ട്രോഫി വള്ളംകളി ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് 8 മുതൽ

ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. 

Read Full Story

03:02 AM (IST) Aug 06

20 വയസ്സുകാരി വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച നിലയിൽ, ആൺ സുഹൃത്തിനെതിരെ പെൺകുട്ടിയുടെ അച്ഛൻ

പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സ്വയം തീകൊളുത്തിയത്.

Read Full Story

06:31 PM (IST) Aug 06

'അവര് 25ഓളം പിള്ളേരുണ്ടായിരുന്നു, ഞാനെത്തുമ്പോ അവന്റെ കണ്ണിന്റെ ഭാ​ഗത്തൊക്കെ പാട്'; തൃശ്ശൂരിൽ 16 കാരന് സഹപാഠികളുടെ ക്രൂരമർദനം; കേസ്

ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 16കാരനെ ക്രൂരമായി മർദിച്ച് സഹപാഠികളായ പ്ലസ് വൺ വിദ്യാർത്ഥികൾ.

Read Full Story

06:27 PM (IST) Aug 06

പെരുമ്പടപ്പിലെ ബിവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

പരാതിക്കാരനെയും ബിവറേജ് അധികൃതരെയും കേട്ട് തീരുമാനമെടുക്കാൻ മുക്കം നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു

Read Full Story

05:33 PM (IST) Aug 06

കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പ്; യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്ഐ, 5 ജനറല്‍ സീറ്റിലും വിജയം

തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്

Read Full Story

05:03 PM (IST) Aug 06

പള്ളിപ്പുറം തിരോധാന കേസ്; സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന

റോസമ്മയുടെ വീടിന്‍റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം

Read Full Story

05:00 PM (IST) Aug 06

പാലിയേക്കര ടോൾ‌പ്ലാസയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേവന്ത് ബാബു അറസ്റ്റിൽ

പാലിയേക്കരയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു.

Read Full Story

04:42 PM (IST) Aug 06

അടൂരിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

സിനിമ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം

Read Full Story

04:26 PM (IST) Aug 06

വിവാദ പരാമർശം - അടൂരിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകൾ

സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്താൻ നിർദേശം നൽകണമെന്നും അടൂരിന്‍റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.

Read Full Story

12:29 AM (IST) Aug 06

പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കിയിൽ, 2.20 കോടി അനുവദിച്ച് സർക്കാർ ഉത്തരവ്

ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്

Read Full Story

03:49 PM (IST) Aug 06

അതിതീവ്ര മഴയിൽ കേരളത്തിന് രക്ഷ, സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു, പക്ഷേ അതിശക്ത മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Read Full Story

11:52 PM (IST) Aug 05

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാർക്കും വലിയ ആശ്വാസമായി, മന്ത്രിസഭാ തീരുമാനം, മെഡിസെപ് ഇൻഷ്വറൻസ് പരിരക്ഷ 5 ലക്ഷം

രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.

Read Full Story

03:41 PM (IST) Aug 06

ധർമസ്ഥല അന്വേഷണം പഞ്ചായത്ത് ഉദ്യോ​ഗസ്ഥരിലേക്കും; 6 സാക്ഷികൾ കൂടി രം​ഗത്ത് വന്നേക്കുമെന്ന് സൂചന; തെരച്ചിൽ തുടരുന്നു

സാക്ഷിയും പരാതിക്കാരനുമായ ആൾ മൃതദേഹം കുഴിച്ചിടുന്നത് കണ്ടു എന്ന് മൊഴി നൽകാൻ സാധ്യതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Read Full Story

03:05 PM (IST) Aug 06

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം - കുടുങ്ങിയവരിൽ 28 മലയാളികൾ; 'ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടു', എല്ലാവരും സുരക്ഷിതരെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്.

Read Full Story

02:37 PM (IST) Aug 06

എനിക്ക് അമ്മയില്ല കേട്ടോ, ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തിടിച്ചു; നോവായി നാലാം ക്ലാസുകാരിയുടെ എഴുത്ത്, കേസെടുത്ത് പൊലീസ്

കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്

Read Full Story

01:29 PM (IST) Aug 06

അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം;രാഹുൽ ഗാന്ധിക്ക് ജാമ്യം

ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് രാഹുലിന്‍റെ പരാമര്‍ശം എന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്

Read Full Story

01:28 PM (IST) Aug 06

സദാനന്ദൻ ആക്രമണക്കേസ് പ്രതികളുടെ സ്വീകരണ വിവാദം; കെ കെ ശൈലജയെ പിന്തുണച്ച് പി ജയരാജൻ, 'താന്‍ പോകാതിരുന്നത് സമയം കിട്ടാത്തതുകൊണ്ട്'

സിപിഎം നേതാക്കൾ അതിൽ പങ്കെടുത്തതിൽ തെറ്റില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ പോകാത്തിരുന്നതെന്നും പി ജയരാജൻ പ്രതികരിച്ചു.

Read Full Story

01:07 PM (IST) Aug 06

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു

Read Full Story

12:41 PM (IST) Aug 06

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിനകത്ത് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന, മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാന്‍ നീക്കം

പ്രതിയെ അറസ്റ്റ് ചെയ്തും കസ്റ്റഡിയിൽ വാങ്ങിയും തെളിവെടുപ്പ് നടത്തിയും ദിവസങ്ങൾ കഴിഞ്ഞിട്ടും തിരോധാന കേസുകളിൽ കൃത്യമായ നിഗമനത്തിലെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല

Read Full Story

12:19 PM (IST) Aug 06

ഉത്തരകാശിയിലെ മിന്നൽ പ്രളയം, മലയാളികളും കുടുങ്ങിയതായി സൂചന

28 പേരുള്ള സംഘമാണ് ​ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്

Read Full Story

More Trending News