വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി
കോട്ടയം: വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനിൽക്കുന്നുണ്ടെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത് ഭീതിതമായ സാഹചര്യമാണെന്നും കന്യാസ്ത്രീകളുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.



