യുവതി ഗർഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്
തിരിവനന്തപുരം: വർക്കലയിയിൽ നവജാത ശിശു മരിച്ചു. ഏഴാംമസത്തിൽ വീട്ടിലായിരുന്നു പ്രസവം. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു. വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്. 23 കാരിയാണ് മരിച്ച കുട്ടിയുടെ അമ്മ. ഇവര്‍ ഗർഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭർത്താവ് വിദേശത്താണെന്നും ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി ഡോക്ടറോട് പറഞ്ഞത്.
