അഞ്ചു പേർക്ക് പുതു ജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും. ഹൃദയം മാറ്റിവെക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല.

11:54 PM (IST) Mar 14
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനുള്ള ഉപഭോക്താക്കൾക്ക് ഇനി എൽപിജി സിലിണ്ടർ ലഭിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ ഇരട്ട കണക്ഷനുള്ളവർ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും പുതിയ നിയമം നിർദ്ദേശിക്കുന്നു. പാചകവാതക പ്രതിസന്ധി ലഘൂകരിക്കാനാണ് ഈ നടപടി
11:37 PM (IST) Mar 14
10:53 PM (IST) Mar 14
കൊച്ചിയിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള സമ്മിറ്റ്, കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങൾക്കുള്ള ഒരു പ്രധാന ചർച്ചാവേദിയായി. മാറുന്ന വിവാഹ സങ്കൽപ്പങ്ങൾ, കൊച്ചിയുടെ രാത്രി ജീവിതം, സിനിമ, ജുഡീഷ്യറിയിലെ മാറ്റങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി. യുവതലമുറയെ ആകർഷിക്കുന്ന മാറ്റങ്ങൾ കേരളത്തിൽ ആവശ്യമാണെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു
10:41 PM (IST) Mar 14
ആറ്റിൽ നിന്ന് പ്രതിയെ പൊക്കിയെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല. കുറുന്താർ സ്വദേശിയാണ് പ്രതി രാജേഷ്.
10:27 PM (IST) Mar 14
കോൺഗ്രസ് വാഗ്ദാനം ചെയ്ത ഒന്നര കോടി ഇനിയും നൽകാൻ ഉണ്ടെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
10:04 PM (IST) Mar 14
93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക്, നന്ദ ദേവി എന്നീ ഇന്ത്യൻ ടാങ്കറുകൾ ഇറാന്‍റെ സഹായത്തോടെ ഹോർമുസ് കടലിടുക്ക് കടന്നു. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നുണ്ടായ ഈ നീക്കം ഇന്ത്യക്ക് വലിയ ആശ്വാസം നൽകുന്നു. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്നും മറ്റ് 22 കപ്പലുകൾക്കായി ചർച്ച തുടരുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു
09:44 PM (IST) Mar 14
പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും കമ്മീഷണർ വ്യക്തമാക്കി.
09:40 PM (IST) Mar 14
തമിഴ്‌നാട്ടിലെ കരൂരിൽ അൺമാൻഡ് ലെവൽ ക്രോസ്സ് മുറിച്ചുകടക്കുകയായിരുന്ന കോളേജ് ബസിൽ ചരക്ക് ട്രെയിൻ ഇടിച്ച് 25 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സ്വകാര്യ റെയിൽവേ ലൈനിൽ നടന്ന അപകടത്തിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
09:24 PM (IST) Mar 14
നാലാഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഈ ഭാഗത്തേക്കുള്ള വാൽവ് അടച്ചു.
08:56 PM (IST) Mar 14
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നിർണ്ണായക നീക്കത്തിനായി യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സൈനിക സഹായവും തേടിയിട്ടുണ്ട്. ട്രംപിന്റെ ഈ പ്രഖ്യാപനം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിക്കുകയും ലോകത്തെ ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്
08:25 PM (IST) Mar 14
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ സി പി എം നടത്തിയ പ്രതിഷേധത്തിനിടെ, അദ്ദേഹത്തെ 'സഖാവ്' എന്ന് വിശേഷിപ്പിച്ച ജില്ലാ സെക്രട്ടറിയെ പ്രവർത്തകർ തിരുത്തി. വർഗവഞ്ചകനായ സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ, ശീലം കൊണ്ട് സംഭവിച്ചതാണെന്ന് സെക്രട്ടറി വിശദീകരിച്ചു
07:30 PM (IST) Mar 14
ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സിപിഎം ആലപ്പുഴയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. സുധാകരന്‍റെ വീടിന് മുന്നിലൂടെ കടന്നുപോയ മാർച്ചിലും തുടർന്നുള്ള പൊതുസമ്മേളനത്തിലും നേതാക്കൾ അദ്ദേഹത്തിനെതിരെ വർഗവഞ്ചന, അധികാര മോഹം തുടങ്ങിയ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു
06:36 PM (IST) Mar 14
കേരളത്തിന്റെ അഭിമാനമായ വാട്ടർ മെട്രോ മാതൃക രാജ്യവ്യാപകമാക്കാൻ കെഎംആർഎൽ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങൾ ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിൽ കേരളത്തിലെ ആലപ്പുഴയിലും കൊല്ലത്തും വാട്ടർ മെട്രോയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി
06:26 PM (IST) Mar 14
പുറത്തുള്ളവർക്ക് മതാചാരത്തെ പൊതു താത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ല. വിഷയം പഠിക്കാൻ സമിതി വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്.
06:11 PM (IST) Mar 14
4 പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തലക്കാണ് കൂടുതൽ വെട്ടിയത്. തലയോട്ടി പിളർന്നതിനെ തുടർന്നാണ് മരണം.
05:32 PM (IST) Mar 14
കവി വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ലൈംഗിക വേട്ടക്കാരനെ ഇന്ത്യൻ സർക്കാരും ചലച്ചിത്ര ലോകവും സംരക്ഷിക്കുകയാണെന്ന് ചിന്മയി ആരോപിച്ചു. വൈരമുത്തുവിനെതിരെ 'മീ ടൂ' ആരോപണം ഉന്നയിച്ച ചിന്മയി, ഈ പുരസ്കാര പ്രഖ്യാപനം ലജ്ജാകരമാണെന്നും എക്സിലൂടെ കുറിച്ചു
05:13 PM (IST) Mar 14
ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനാക്കി നിർത്തിയാൽ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഉപ്പളയിൽ ജനകീയ മുന്നണി യോഗം. എൽഡിഎഫും യുഡിഎഫും മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർഥികളെ ഒരു കാരണവശാലും നേതാക്കൾ പറഞ്ഞു.
05:05 PM (IST) Mar 14
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു. ഉൽപ്പാദനം 31% വർധിച്ചതായും, പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. പേർഷ്യൻ ഗൾഫിൽ നിന്നുള്ള രണ്ട് ഇന്ത്യൻ കപ്പലുകൾ ഉടൻ സുരക്ഷിതമായി തീരത്തെത്തുമെന്നും കേന്ദ്രം അറിയിച്ചു
04:14 PM (IST) Mar 14
ഇതിന് പിന്നാലെ ചുരം ഇറങ്ങി വരുമ്പോഴാണ് ആത്മഹത്യാ ശ്രമം. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലാണ് ഇയാൾ ചാടിയത്.
03:53 PM (IST) Mar 14
തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
03:29 PM (IST) Mar 14
തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാണ് സി സി മുകുന്ദന്റെ പ്രസ്താവനകൾ. 16നകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
02:57 PM (IST) Mar 14
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക
02:06 PM (IST) Mar 14
കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടി. സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞതായാണ് കണക്ക്. ലഭ്യമായ ഹോട്ടലുകളിൽ തന്നെ പരിമിതമായ വിഭവങ്ങൾ മാത്രമേയുള്ളൂ.
01:17 PM (IST) Mar 14
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര ചതിക്കെണിയാണ് പരാതിയെന്ന് ഡോക്ടറുടെ ഭാര്യ രേഖ പറയുന്നു.
12:39 PM (IST) Mar 14
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
12:21 PM (IST) Mar 14
ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. ഇദ്ദേഹത്തിന്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം.
12:00 PM (IST) Mar 14
ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തെ ന്യായീകരിച്ച് എംഎ ബേബി. സിപിഎം നിലപാട് ബലാൽക്കാരമായി അടിച്ചേൽപ്പിക്കില്ലെന്നും കോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തിൽ ആണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു
11:51 AM (IST) Mar 14
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞതെന്നും വിഡി സതീശൻ. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
11:41 AM (IST) Mar 14
ജില്ലയിലെ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കൾ. ഇന്നലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
11:21 AM (IST) Mar 14
കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളേജിൽ എത്തും.
11:13 AM (IST) Mar 14
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
11:10 AM (IST) Mar 14
കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രിസ്റ്റീൻ.
10:48 AM (IST) Mar 14
ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമെന്ന് മന്ത്രി വി എൻ വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
10:30 AM (IST) Mar 14
പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‍കുമാര്‍. ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു.
10:08 AM (IST) Mar 14
മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള എൽപിജി സിലണ്ടർ ഫിൽ ചെയ്തു നൽകി. കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജിയിലാണ് 2000 രൂപ നിരക്കിൽ സിലിണ്ടറിൽ ഫിൽ ചെയ്തു നൽകിയത്. നിയമപ്രശ്നമാകുമെന്ന് അറിഞ്ഞതോടെ ഫില്ലിങ് നിര്‍ത്തി
10:00 AM (IST) Mar 14
ചാത്തന്നൂരിലെ എതിർപ്പുകൾ അലിയുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിക്കാൻ അർഹതയുള്ള പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് പല മാനദണ്ഡങ്ങൾ ഉണ്ടെന്നും ജി ദേവരാജൻ പറഞ്ഞു.
09:26 AM (IST) Mar 14
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം.തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു
09:20 AM (IST) Mar 14
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കണമെന്ന സമ്മർദ്ദം ചെലുത്തുകയാണ് വിഎസ് ശിവകുമാർ. കാട്ടാക്കട, വാമനപുരം, അരുവിക്കര സീറ്റുകളിലും അനിശ്ചിതത്വം തുടരുകയാണ്.
08:48 AM (IST) Mar 14
മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം. എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് കൊല്ലപ്പെട്ടത്.
08:34 AM (IST) Mar 14
ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെ ബാധിക്കുന്ന പ്രസ്താവനയുമായി ഇറാൻ. റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയെ അമേരിക്ക മാസങ്ങളോളം ബുദ്ധിമുട്ടിച്ചെന്നും ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക രാജ്യങ്ങളോട് കെഞ്ചുന്നു എന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരെ അമേരിക്കൻ പിന്തുണ കിട്ടുമെന്ന് യൂറോപ്പ് വ്യാമോഹിച്ചെന്നും ഇറാൻ വിദേശകാര്യമന്ത്രി പരിഹസിച്ചു. അതിനിടെ അബുദാബിയിൽ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേർ അറസ്റ്റിലായി.