കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി നൽകിയ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകൾ ലംഘിച്ച് ജിതിൻ ഫെയ്സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം.

10:35 PM (IST) Jul 16
നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി.
10:22 PM (IST) Jul 16
ഡിജിപി എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി എസ്ഐടി. അജിത് കുമാറിൻ്റെ പേര് എടുത്തു പറഞ്ഞുള്ള തുടരന്വേഷണ റിപ്പോർട്ട് നൽകി.
09:49 PM (IST) Jul 16
പൊലീസിന്റെ വാഹനം പിടികൂടി പിഴയിട്ട സംഭവത്തിൽ എംവിഐ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒളിവിൽ ആയിരുന്ന എംവിഐ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത്.
09:31 PM (IST) Jul 16
അമേരിക്കയിൽ സ്റ്റുഡന്റ് വിസയുടെയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി നാല് വർഷമാക്കി. ഈ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്കടക്കം വൻ തിരിച്ചടിയാണ്. നിലവിൽ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി.
09:21 PM (IST) Jul 16
വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് ജിൻ്റോ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
08:57 PM (IST) Jul 16
മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്.
08:49 PM (IST) Jul 16
തിരുവല്ല സ്വദേശി സോമൻ്റെ ചികിത്സാ ചെലവുകൾ തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളെയും ആളുകളെയും ഉൾപ്പെടുത്തിയാണ് ചികിത്സ ചെലവുകൾ ഏറ്റെടുക്കുന്നത്.
07:05 PM (IST) Jul 16
കഴിഞ്ഞ ദിവസം വൈകീട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് സർവീസ് നടത്തുന്നതിനിടെ ബസിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുടപ്പല്ലൂരിൽ നിന്നും ബസിൽ കയറിയ അമൽ എന്ന യുവാവ് കണ്ടക്ടർ അജിയുമായി വാക്കേറ്റത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടിരുന്നു.
06:59 PM (IST) Jul 16
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വർഷത്തിനുശേഷം പിടികൂടി
06:57 PM (IST) Jul 16
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തി. എന്നാൽ, പാർട്ടിയുടെ മുഖമായിരുന്ന് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നവർ ആരുടെ വക്താക്കൾ ആണെന്ന് സ്വയം ചിന്തിക്കണമെന്ന് രാജു പി നായർ തിരിച്ചടിച്ചു.
06:33 PM (IST) Jul 16
എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്
06:10 PM (IST) Jul 16
ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ ഗുരുതരാവസ്ഥയിലാകുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
05:55 PM (IST) Jul 16
നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ സനോജിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
05:43 PM (IST) Jul 16
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27 യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്
05:18 PM (IST) Jul 16
സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇത് വിദ്യാർത്ഥികൾക്ക് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി.
05:13 PM (IST) Jul 16
ലഹരിയുമായെത്തിയ യുവാവിനെ പിടികൂടി. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23)നെയാണ് ഡാൻസാഫ് സംഘം സാഹസികമായി ബാലരാമപുരത്ത് വച്ച് പിടികൂടിയത്
04:49 PM (IST) Jul 16
തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു. ജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു.
04:21 PM (IST) Jul 16
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്.
04:13 PM (IST) Jul 16
തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് താത്ക്കാലിക ജീവനക്കാരനായ നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തത്. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
04:08 PM (IST) Jul 16
ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ബാലുശ്ശേരി മങ്ങാട് സ്വദേശി പുതുക്കുടി സി പി ലത്തീഫിനെ(59) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്
04:00 PM (IST) Jul 16
മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്
03:56 PM (IST) Jul 16
ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്കായി നൽകിയെന്ന് പരാതി
03:40 PM (IST) Jul 16
കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. AICTE നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എഴുത്തുപരീക്ഷയും അഭിമുഖവും 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെ മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കും.
03:25 PM (IST) Jul 16
നിരന്തരം അധിക്ഷേപ വീഡിയോ ചെയ്ത് മാനഹാനി ഉണ്ടാക്കുന്നുവെന്നും യൂട്യൂബ് വീഡിയോ കൊണ്ട് ജീവിതം പ്രതിസന്ധിയിലായി എന്നും നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
01:39 PM (IST) Jul 16
സെപ്റ്റംബർ 26ന് ആണ് നറുക്കെടുപ്പ് നടക്കുക. രണ്ടാംസമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം ഇരുപത് പേർക്കും ലഭിക്കും. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റ് വില.
01:21 PM (IST) Jul 16
പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 20 തിങ്കളാഴ്ച. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
12:27 PM (IST) Jul 16
കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത്.
12:03 PM (IST) Jul 16
ഇന്നലെ എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോളെത്തിയിരുന്നു. കോടികളാണ് പ്രതിഫലമായി ചോദിച്ചത്. സംഭവത്തിൽ പ്രിയങ്കയുടെ സെക്രട്ടറി പരാതി നൽകിയിരിക്കുകയാണ്.
11:53 AM (IST) Jul 16
വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ് പുറത്ത്. മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
11:32 AM (IST) Jul 16
മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ബ്രഹ്മ കോഹഗ്നിഷൻ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു. മലപ്പുറം സൈബർ പോലീസാണ് കേസെടുത്തത്
10:52 AM (IST) Jul 16
നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
10:49 AM (IST) Jul 16
വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെക്കുറിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവുമില്ല. വഴിക്കടവ് ചുരത്തിൽ ഇവരുടെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിലെ ദുരൂഹത വർധിച്ചു.
10:30 AM (IST) Jul 16
ഇവരുടെ പരിക്ക് ഗുരുതരമല്ല. ഷോർട്ട് സർക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ അനുമാനം. വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ട്. അതുപോലെ തന്നെ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്.
10:08 AM (IST) Jul 16
ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. കെഎസ്ഇബിയുടെ പവർകട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്
10:07 AM (IST) Jul 16
പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രയോഗം സിപിഎമ്മിനെതിരെ സുധാകരന്‍ പതിവാക്കിയതോടെയാണ് പാര്‍ട്ടി നിയമവഴി തേടുന്നത്.
09:49 AM (IST) Jul 16
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നതെന്നും ചാണ്ടി ഉമ്മൻ
09:29 AM (IST) Jul 16
തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷയെയും പൊലീസ് എതിർത്തിരുന്നു. തുടർന്നാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടിയിരുന്നു.
09:02 AM (IST) Jul 16
ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കും.
08:27 AM (IST) Jul 16
പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ പ്ലാറ്റൂൺ സേന ഉടൻ നിലവിൽ വരും. പെരുമ്പാവൂരിൽ അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റൊരു നാട്ടിൽ വന്നപ്പോൾ അതിഥി തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടിയെന്നും അത് ലഹരി ഉപയോഗം വ്യാപകമാകാൻ കാരണമായെന്നും അതിഥി തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് പൊലീസ് ഉണ്ടായിരുന്നില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
08:26 AM (IST) Jul 16
നടൻ മോഹൻലാലിൻ്റെ ആനക്കൊമ്പ് ശേഖരത്തിൽ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു എന്ന് പരാതിക്കാരുടെ അഭിഭാഷകൻ. രണ്ടു ജോഡി ആനക്കൊമ്പിൻ്റെ വിവരങ്ങൾ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറച്ചുവച്ചതിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. ഇതിൽ കൃത്യമായ അന്വേഷണം വേണമെന്ന് അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു.