കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. AICTE നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എഴുത്തുപരീക്ഷയും അഭിമുഖവും 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെ മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കും.

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സമയ വേതനാടിസ്ഥാനത്തിലാണ് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നത്. AICTE നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി എഴുത്തുപരീക്ഷയും അഭിമുഖവും 2026 ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെ മുട്ടത്തറ കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്തിന് മുൻപായി മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് അധികൃതരുമായി ബന്ധപ്പെടാം.