സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇത് വിദ്യാർത്ഥികൾക്ക് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി.
ദില്ലി: സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്നാണ് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കിൽ ആറാം ക്ലാസ് മുതൽ പഠനം നടത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ തമിഴ്‌നാട് സർക്കാരിൻ്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. എന്നാൽ ഈ കേസിൽ ത്രിഭാഷാ നയത്തിൻ്റെ നിയമസാധുത നേരിട്ട് പരിഗണനയിലില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത ആഴ്ച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്.

