ലഹരിയുമായെത്തിയ യുവാവിനെ പിടികൂടി. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23)നെയാണ് ഡാൻസാഫ് സംഘം സാഹസികമായി ബാലരാമപുരത്ത് വച്ച് പിടികൂടിയത്

തിരുവനന്തപുരം: ലഹരിയുമായെത്തിയ യുവാവിനെ പിടികൂടി. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23)നെയാണ് ഡാൻസാഫ് സംഘം സാഹസികമായി ബാലരാമപുരത്ത് വച്ച് പിടികൂടിയത്. പുലർച്ചെ തിരുവനന്തപുരത്ത് നിന്നും എംഡിഎംഎ വാങ്ങിയശേഷം ഇലക്ട്രിക് സ്കൂട്ടറിൽ മാരായമുട്ടം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു ഡാൻസാഫ് സംഘം പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് തിരുവനന്തപുരത്ത് നിന്നും അബിന് എംഡിഎംഎ കൈമാറിയത് ആരാണെന്ന് അന്വഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ ഭാഗമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.