സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 17 വ്യാഴാഴ്‌ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾക്കടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

10:41 PM (IST) Jul 17
നൂറനാട് കുടുംബത്തെ കുടിയൊഴിപ്പിക്കാൻ സിപിഎം നേതാവിൻ്റെ ശ്രമം
10:20 PM (IST) Jul 17
കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
09:58 PM (IST) Jul 17
കൊല്ലത്ത് ഷോക്കടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
08:32 PM (IST) Jul 17
മലപ്പുറം കൊണ്ടോട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. നീറനാട് സ്വദേശി മുഹമ്മദ് ഷായാണ് മരിച്ചത്.
08:16 PM (IST) Jul 17
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ
08:10 PM (IST) Jul 17
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെകെ കൃഷ്ണന് സിപിഎം നേതാക്കളുടെ ആദരാഞ്ജലി
07:18 PM (IST) Jul 17
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്.
07:15 PM (IST) Jul 17
വയനാട് ഡിസിസി പ്രസിഡൻ്റിനെ മർദ്ദിച്ച നാല് പ്രാദേശിക നേതാക്കളെ സസ്പെൻ്റ് ചെയ്തു
07:10 PM (IST) Jul 17
ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
06:48 PM (IST) Jul 17
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കടിച്ച് മരിച്ച സംഭവത്തിൽ മന്ത്രി ചിഞ്ചുറാണിയുടെ വിവാദ പ്രസംഗം
06:01 PM (IST) Jul 17
പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
05:53 PM (IST) Jul 17
തീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ നാളെ കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
05:26 PM (IST) Jul 17
കൊല്ലം തേവലക്കരയിൽ ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്
05:16 PM (IST) Jul 17
അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.
05:05 PM (IST) Jul 17
ഇവർ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. ആ കുടുംബത്തിനൊപ്പമാണ് അമ്മ സുജയുള്ളത്.
05:00 PM (IST) Jul 17
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കടിച്ച് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുൻ്റെ കുടുംബത്തിന് വീട് നൽകുമെന്ന് മന്ത്രി
04:42 PM (IST) Jul 17
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം.
04:28 PM (IST) Jul 17
കൊല്ലത്ത് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
04:03 PM (IST) Jul 17
സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
04:00 PM (IST) Jul 17
മകനെ രാവിലെ സ്കൂളിൽ കൊണ്ടുവിട്ടിട്ട് പോന്നതാണെന്നും പിന്നെ തനിക്കൊന്നും അറിയില്ലെന്നും നെഞ്ച്പൊട്ടി പറയുകയാണ് മിഥുന്റെ അച്ഛൻ മനോജ്.
03:47 PM (IST) Jul 17
സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
03:40 PM (IST) Jul 17
വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കുമെന്നും ധാരണയായെന്ന് കുടുംബം കോടതിയെ അറിയിച്ചു.
03:11 PM (IST) Jul 17
സ്കൂളിലെ ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയതിനെ തുടർന്നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്.
02:09 PM (IST) Jul 17
സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
02:09 PM (IST) Jul 17
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
01:53 PM (IST) Jul 17
റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 87 പോയിന്റാണുള്ളത്. 84 പോയിന്റുള്ള റിപ്പോര്‍ട്ടര്‍ ചാനലാണ് മൂന്നാം സ്ഥാനത്ത്. മനോരമ ന്യൂസ്(42), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം (28) എന്നിവയാണ് നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങളിലുള്ളത്.
01:37 PM (IST) Jul 17
തെന്നിവീഴാൻ പോകുന്ന സമയത്ത് മിഥുൻ വൈദ്യുത കമ്പിയിൽ പിടിക്കുന്നു. തുടർന്നാണ് ഷോക്കേൽക്കുന്നത്. കെട്ടിടത്തിന് മുകളിൽ കയറിയ ചെരിപ്പെടുക്കാൻ കയറിയതായിരുന്നു മിഥുൻ.
12:48 PM (IST) Jul 17
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വൻ അട്ടിമറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഉദ്യോഗസ്ഥർ വ്യാജ ഒപ്പിട്ട് ഫോമുകൾ പൂരിപ്പിക്കുന്ന വാർത്താ ദൃശ്യങ്ങൾ അദ്ദേഹം പങ്കുവച്ചു.
12:35 PM (IST) Jul 17
കടയിൽ ആളുണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായി. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
12:07 PM (IST) Jul 17
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്.
11:05 AM (IST) Jul 17
തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ.
10:39 AM (IST) Jul 17
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിക്കാനാണ് വിളിച്ചിരിക്കുന്നത്.
10:17 AM (IST) Jul 17
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയത്.
10:09 AM (IST) Jul 17
അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
10:01 AM (IST) Jul 17
കേരളത്തിൽ നിന്നുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം പനിയോ മറ്റ് രോഗങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയാണ് കടത്തിവിടുന്നത്.
09:57 AM (IST) Jul 17
ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി
09:10 AM (IST) Jul 17
കഴിഞ്ഞ കുറച്ച് ദിവസമായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
09:07 AM (IST) Jul 17
08:38 AM (IST) Jul 17
അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത് എന്തിനെന്നാണ് സിപിഎമ്മിനോട് എടപ്പാടി പളനിസ്വാമിയുടെ ചോദ്യം.
08:19 AM (IST) Jul 17
സിപിഎം വേദികളിൽ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനിൽക്കുകയാണ്