ഇവർ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. ആ കുടുംബത്തിനൊപ്പമാണ് അമ്മ സുജയുള്ളത്.
കൊല്ലം: മകന്റെ മരണവിവരമറിയാതെ വിദേശത്താണ് മിഥുന്റെ അമ്മ സുജ. ഇന്ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന് വൈദ്യുത കമ്പിയിൽ തട്ടിയാണ് ജീവൻ നഷ്ടമായത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്. കൂലിപ്പണിക്കാരനായ അച്ഛൻ മനോജാണ് രാവിലെ മിഥുനെ സ്കൂളിൽ എത്തിച്ചത്.
കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്. ഇവർ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. ആ കുടുംബത്തിനൊപ്പമാണ് അമ്മ സുജയുള്ളത്. ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. പക്ഷേ ഫോണെടുക്കുന്നില്ല. മകന്റെ അപകട മരണത്തെക്കുറിച്ച് ഇതുവരെ സുജയെ അറിയിക്കാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.


