കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയത്.

മൂന്നാര്‍ : ഇടുക്കി രാജകുമാരിയിൽ വയോധിക മാത്രമുള്ള സമയത്ത് വീട്ടിലെത്തി ഫ്യൂസ് ഊരിയത് അജ്ഞാതനല്ല. ജീവനക്കാരൻ തന്നെയാണെന്ന് ഒടുവിൽ കെഎസ്ഇബി സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നര ദിവസമാണ് വൈദ്യുതി ബന്ധം ഇല്ലാതെ നിർധന കുടുംബം വീട്ടിൽ കഴിഞ്ഞത്. ഫ്യൂസ് ഊരിയത് തങ്ങളല്ലെന്നായിരുന്നു കെഎസ്ഇബിയുടെ ആദ്യ വിശദീകരണം. അഡ്രസ്സ് മാറി ഫ്യൂസ് ഊരിയെന്നാണ് സംഭവം വിവാദമായതോടെ വിശദീകരണം. രാജകുമാരി സെക്ഷനിലെ കരാർ ജീവനക്കാരനായ സിബീഷാണ് ഫ്യൂസ് ഊരിയത്. സംഭവത്തിൽ കെ എസ് ഇ ബിക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് സിബി.

YouTube video player