ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ മറ്റന്നാൾ എത്തുമെന്ന് വിവരം. നാളെ വൈകിട്ട് തുർക്കിയിൽ നിന്ന് കുവൈറ്റിൽ എത്തും. ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാല് മാസം മുന്‍പാണ് സുജ വിദേശത്തേക്ക് പോയത്. കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. മകന്‍റെ ദുരന്ത വിവരം അറിയിക്കാൻ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെയാണ് വിവരം സുജയെ അറിയിച്ചത്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Kollam school incident