ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും.

11:35 PM (IST) Sep 23
ഹരിപ്പാട് വെള്ളാന ജംഗ്ഷൻ കിഴക്കുവശത്ത് റെയിൽവേ ലൈനിന് സൈഡിലുള്ള ബോക്സിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
10:51 PM (IST) Sep 23
അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു വയസുകാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
09:52 PM (IST) Sep 23
ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
09:08 PM (IST) Sep 23
പാലക്കാട് കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാർ എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ അതിജീവിത സംഭവം നടന്ന് 8 മാസത്തിന് ശേഷം മരിക്കുകയായിരുന്നു.
09:01 PM (IST) Sep 23
കളമശ്ശേരിയിൽ മുസ്‌ലിം ലീഗിന്റെ ഗാസ ഐക്യദാർഢ്യ കൺവൻഷനിൽ ബഹളം. ജില്ലാ മണ്ഡലം നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ചോദ്യം ചെയ്താണ് പ്രതിഷേധം. പാർട്ടി പ്രവർത്തകർ കൺവൻഷനിൽ നിന്നും ഇറങ്ങിപ്പോയി.
08:41 PM (IST) Sep 23
അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യമാണെന്ന് ട്രംപ്. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങൾ 7 മാസങ്ങളിൽ അവസാനപ്പിച്ചത് താനാണെന്നും ട്രംപ്
08:17 PM (IST) Sep 23
രണ്ടുതവണയും വനിതാ രാഷ്ട്രപതിമാരിൽ നിന്നാണ് പുരസ്കാരം ലഭിച്ചത്. അങ്ങനെ ലഭിച്ചതിൽ വലിയ സന്തോഷം. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻ ലാലിന് ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉർവശി.
07:17 PM (IST) Sep 23
ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാർത്ഥിനി സഖീ ജെ പി മരിച്ചു. ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു.
07:14 PM (IST) Sep 23
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കൊല്ലം പത്തനാപുരം സ്വദേശി ജോണ്‍ പ്രിന്‍സ് ഏറ്റുമാനൂരിൽ അറസ്റ്റിലായി. ജോജോ അസോസിയേട്സ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനം വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്
07:01 PM (IST) Sep 23
'കോട്ടയത്ത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ആർപിഎഫ് ആണ് വിദ്യാർത്ഥികളെ പിടികൂടിയത്. മദ്യലഹരിയിലാണ് കല്ലെറിഞ്ഞതെന്നാണ് വിദ്യാർത്ഥികളുടെ മൊഴി
06:45 PM (IST) Sep 23
എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാം. ആഗോള അയ്യപ്പ സംഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് വെള്ളാപ്പള്ളി നടേശൻ.
06:43 PM (IST) Sep 23
ഓപ്പറേഷൻ നുംഖോര്‍ പരിശോധനയിലൂടെ കേരളത്തിൽ നിന്ന് മാത്രം 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസുരക്ഷക്ക് വരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങളെന്നും ടിജു തോമസ് പറഞ്ഞു
06:06 PM (IST) Sep 23
ജാതി ചിഹ്നങ്ങളുടെ ദുരുപയോഗം ദേശവിരുദ്ധവും ഭരണഘടനയുടെ അന്തസ്സിന് ചേർന്നതല്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
05:53 PM (IST) Sep 23
ഇതൊരു സ്വപ്നം കാണാത്ത നിമിഷമാണെന്ന് മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ.
05:52 PM (IST) Sep 23
അപകടത്തിൽപ്പെട്ട് കിടക്കുന്ന പ്രകാശിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് വഴിയാത്രക്കാരൻ കണ്ടത്.
05:28 PM (IST) Sep 23
ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യനാവുന്നു. ഉള്ള ബഹുമാനം കൂടി പിണറായി വിജയൻ കളഞ്ഞു. ഇങ്ങനെ ഒരു മനുഷ്യന് കാപട്യം കാണിക്കാൻ കഴിയുമോ എന്നും വിഡി സതീശൻ
05:11 PM (IST) Sep 23
കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുൽഖറിൻ്റെ വാഹനം. ഇന്ന് രാവിലെ മുതൽ കസ്റ്റംഡ് പരിശോധന നടത്തിവരികയായിരുന്നു.
04:45 PM (IST) Sep 23
ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൻസാഫ് അലിയുടെ മകനാണ് മരിച്ച ഹസൻ റസ. കാസർകോട് സ്കൂളിലെ കായിക മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീഴുകയായിരുന്നു
04:03 PM (IST) Sep 23
ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. സിനിമ താരം അമിത് ചക്കാലക്കലിന്‍റെ കൈവശമുള്ള രണ്ടു വാഹനങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
03:55 PM (IST) Sep 23
സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്.
03:35 PM (IST) Sep 23
ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.
03:01 PM (IST) Sep 23
മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം.
02:55 PM (IST) Sep 23
വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയിൽ ആണ് സംഭവം. മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു
02:43 PM (IST) Sep 23
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ എസ്ഐആർ നീട്ടിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
02:17 PM (IST) Sep 23
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്നും പിവി അൻവര്‍. യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്നും ആരോപണം
12:47 PM (IST) Sep 23
ആംസ് ആക്ട് പ്രകാരമെടുത്ത കേസിൽ അറസ്റ്റിനുള്ള സാധ്യതകൾ ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടി മുൻകൂർ ജാമ്യം തേടി.
12:45 PM (IST) Sep 23
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തൽ. കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വാഹനം വാങ്ങിയെന്നാണ് കണ്ടെത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു
12:18 PM (IST) Sep 23
ഓണം ബമ്പർ ഉൾപ്പെടെ 52 ലോട്ടറികളാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്തെ വീക്കേ ലോട്ടറി സ്റ്റാളിൽ നിന്ന് ഇയാൾ മോഷ്ടിച്ചത്.
12:18 PM (IST) Sep 23
മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 29ന് പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. ടാഗോര്‍ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും
11:28 AM (IST) Sep 23
ഇന്ന് ചേർന്ന കേരള ഘടകം യോഗത്തിൽ ഇക്കാര്യം കേരള പ്രതിനിധികൾ ഒറ്റക്കെട്ടായി അറിയിക്കണം എന്ന് വി എസ് സുനിൽ കുമാർ, ഡി സജി എന്നിവർ ആവശ്യപ്പെട്ടു.
11:07 AM (IST) Sep 23
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍
10:52 AM (IST) Sep 23
ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
10:20 AM (IST) Sep 23
കർണാടകയിലെ ബെലഗാവിൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി കത്തിച്ചത്
08:09 AM (IST) Sep 23
കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഐആര്‍ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തല്‍
06:53 AM (IST) Sep 23
എസ് ജയശങ്കറും പിയൂഷ് ഗോയലും അമേരിക്കയില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ. ജയശങ്കർക്കും മാർക്കോ റൂബിയോയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു
06:28 AM (IST) Sep 23
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഐക്യരാഷ്ട്ര സഭയിലാണ് പിന്തുണ അറിയിച്ചത്
05:53 AM (IST) Sep 23
അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്
05:29 AM (IST) Sep 23
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും