'കോട്ടയത്ത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. ആർപിഎഫ് ആണ് വിദ്യാർത്ഥികളെ പിടികൂടിയത്. മദ്യലഹരിയിലാണ് കല്ലെറിഞ്ഞതെന്നാണ് വിദ്യാർത്ഥികളുടെ മൊഴി
കോട്ടയം: കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. ആർപിഎഫ് ആണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഈ മാസം 9ന് രാജ്യറാണി എക്സ്പ്രസ്സ് നേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞത്. തുടർന്ന് വിദ്യാത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ച ലഹരിയിലാണ് ട്രെയിന് നേരെ കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. രണ്ട് പേരെയും ഏറ്റുമാനൂർ ജുവനെയിൽ കോടതിയിൽ ഹാജരാക്കി.


