ഹരിപ്പാട് വെള്ളാന ജംഗ്ഷൻ കിഴക്കുവശത്ത് റെയിൽവേ ലൈനിന് സൈഡിലുള്ള ബോക്സിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ആലപ്പുഴ: യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അഖിൽ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് വെള്ളാന ജംഗ്ഷൻ കിഴക്കുവശത്ത് റെയിൽവേ ലൈനിന് സൈഡിലുള്ള ബോക്സിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

YouTube video player