മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 29ന് പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. ടാഗോര്‍ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29ന് ടാഗോർ തിയറ്ററിലാണ് പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നത്. പരിപാടിയിൽ ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും. അന്ന് തന്നെ അംബാസിഡർ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. സിപിഎം നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് കോഴിക്കോട്ടും പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.

YouTube video player