വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയിൽ ആണ് സംഭവം. മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു
മധുര: തമിഴ്നാട്ടിൽ റാഗിങ്ങിന്റെ പേരിൽ ക്രൂരത. വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയിൽ ആണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ചെരുപ്പൂരി അടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. റാഗിങ്ങിനെ തുടർന്ന് കുട്ടിയുടെ അച്ഛൻ പരാതി നൽകുകയും മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Add Asianetnews as a Preferred Source




