Published : Oct 25, 2025, 08:52 AM ISTUpdated : Oct 25, 2025, 10:10 PM IST

Malayalam News live: കടകളില്‍ കയറി മോഷണം; പണവും അരിയും സിഗരറ്റും ഉൾപ്പെടെ കൊണ്ടുപോയി, മോഷ്ടാവിനായി തെരച്ചിൽ

Summary

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കാനും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

Kerala Police

10:10 PM (IST) Oct 25

കടകളില്‍ കയറി മോഷണം; പണവും അരിയും സിഗരറ്റും ഉൾപ്പെടെ കൊണ്ടുപോയി, മോഷ്ടാവിനായി തെരച്ചിൽ

പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയിൽ മൂന്ന് കടകളിൽ മോഷണം. കോഴിക്കരയിലെ പലചരക്ക് കടകളിലും ഹോട്ടലിലുമാണ് മോഷണം നടന്നത്

Read Full Story

09:19 PM (IST) Oct 25

ജി സുധാകരനെതിരായ സൈബർ ആക്രമണം, പൊലീസ് കേസെടുത്തു

ജി സുധാകരന് എതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലിസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല

Read Full Story

09:16 PM (IST) Oct 25

ബസ് സ്റ്റാന്‍ഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിക്കും, പിന്നാലെ പൊളിച്ച് വിൽക്കും; പ്രതികൾ പൊലീസിന്‍റ പിടിയില്‍

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ

Read Full Story

09:01 PM (IST) Oct 25

ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ

അതിരമ്പുഴയിൽ കടയുടമയുടെ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് പിടിയിലായത്. ഹരിപ്പാട് നിന്നാണ് ഏറ്റുമാനൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Read Full Story

08:39 PM (IST) Oct 25

ഉത്തരേന്ത്യയിൽ ഛഠ് പൂജ ആഘോഷങ്ങൾക്ക് തുടക്കം, ആശംസയറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും

സൂര്യദേവനെ ആരാധിക്കുന്ന ഛഠ് പൂജ ആഘോഷങ്ങൾക്ക് ഉത്തരേന്ത്യയിൽ തുടക്കമായി.  ഛഠ് പൂജ ആശംസകൾ നേർന്ന പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങൾക്ക് പ്രത്യേകം ആശംസകളും നേർന്നു.

Read Full Story

08:34 PM (IST) Oct 25

ഫ്ലൈ ഓവറിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു, കേസെടുത്ത് പൊലീസ്

ഫ്ലൈ ഓവറിൽ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു

Read Full Story

07:33 PM (IST) Oct 25

18കാരൻ വീട്ടിലുണ്ടായിരുന്ന സമയത്ത് ഇടുക്കിയിൽ കൂറ്റൻപാറ അടർന്ന് വീണ് വീട് തകർന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പതിനെട്ടുകാരൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് കുട്ടി വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയൊരു അപകടം ഒഴിവായി. അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്. 

Read Full Story

07:19 PM (IST) Oct 25

ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു

ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ ലത്തീൻ സഭയുടെ കൊച്ചി രൂപത പുതിയ ബിഷപ്പായി പ്രഖ്യാപിച്ചു. കൊച്ചി രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

Read Full Story

07:17 PM (IST) Oct 25

തടഞ്ഞില്ല; പാലക്കാട്‌ റോഡ് ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്ത് നഗരസഭ ചെയർപേഴ്സണും

രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു.

Read Full Story

06:27 PM (IST) Oct 25

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം, പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

കോട്ടയം മീനച്ചിലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയൽവാസിക്ക് കോടതി 20 വർഷം കഠിന തടവ് വിധിച്ചു

Read Full Story

06:20 PM (IST) Oct 25

ശബരിമല സ്വർണക്കൊള്ള - പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു, എല്ലാം ആഭരണങ്ങൾ

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്.

Read Full Story

06:07 PM (IST) Oct 25

1,89,999രൂപ വാങ്ങി വഞ്ചിച്ചു; മരട് സ്വദേശിനിയായ ജസ്റ്റിനയ്ക്ക് ടൂറിസം സർവീസ് സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

എറണാകുളം ​മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവ്സ് വക്കേഷൻ (Doves Vacation) എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 1,89,999രൂപ നൽകിയാണ് എതിർകക്ഷിയിൽ നിന്ന് ഉപഭോക്താവ് വക്കേഷൻ ക്ലബ്‌ മെംബെർഷിപ്പ് എടുത്തത്

Read Full Story

06:04 PM (IST) Oct 25

അറസ്റ്റിലായ മഞ്ചേരി സ്വദേശി എത്തിയത് എന്തിന്? ഫ്രഷ് കട്ട് തീവെപ്പിൽ അട്ടിമറി ആരോപണവുമായി സമരസമിതി

താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ സംഘര്‍ഷത്തിൽ അട്ടിമറി ആരോപണവുമായി സമര സമിതി. കേസിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി സൈഫുള്ളയെ അറിയില്ലെന്നും ഇയാൾ എന്തിനാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു

Read Full Story

05:48 PM (IST) Oct 25

സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി, പിന്നാലെ എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം

എൻ വി വൈശാഖന് പാർട്ടിയിൽ സ്ഥാനക്കയറ്റം. സഹപ്രവർത്തകയുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ടിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് പിന്നീട് പാർട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാനക്കയറ്റം.

Read Full Story

05:44 PM (IST) Oct 25

സ്വർണക്കൊള്ള കേസ്; പ്രത്യേക അന്വേഷണ സംഘം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷൻസിൽ, ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ്

സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം

Read Full Story

05:12 PM (IST) Oct 25

ലക്കിടിയിൽ വാഹന പരിശോധന - മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും അറസ്റ്റിൽ

കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു.

Read Full Story

04:53 PM (IST) Oct 25

പിഎം ശ്രീ വിവാദം - വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്, ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച് സമരക്കാ‌ർ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്

Read Full Story

04:40 PM (IST) Oct 25

ശ്രീരാ​ഗിന് കണ്ണീരോടെ വിട നൽകി നാ‌ട്, സംസ്കാരം തേവലക്കരയിലെ തറവാട്ടുവളപ്പിൽ പൂർത്തിയായി, ഇന്ദ്രജിത്തിനായി തെരച്ചിൽ തുടരുന്നു

കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ശ്രീരാഗിനെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. 11 മണിയോടെ സംസ്കാര ചടങ്ങുകൾ തറവാട്ട് വളപ്പിൽ നടന്നു.

Read Full Story

04:35 PM (IST) Oct 25

പിഎം ശ്രീ വിവാദം - ഒപ്പിട്ടതിൽ തെറ്റില്ല, കേന്ദ്ര സഹായം ഔദാര്യമല്ല, കിട്ടേണ്ട പണം കിട്ടണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തോമസ് കെ തോമസ്

Read Full Story

04:08 PM (IST) Oct 25

പാക് അതിർത്തിയിൽ ഇന്ത്യയുടെ സൈനികാഭ്യാസം, വ്യോമ മേഖലയിൽ നിയന്ത്രണവുമായി പാക് സർക്കാരും

പാക് അതിർത്തി മേഖലയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ സൈനികാഭ്യാസം.  സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം നടക്കുന്നത്.    

Read Full Story

03:29 PM (IST) Oct 25

പിഎം ശ്രീ വിവാദം - മുന്നണി ചർച്ച ചെയ്ത് പരിഹരിക്കും, ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്ന് ടി പി രാമകൃഷ്ണൻ

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി പി രാമകൃഷ്ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Read Full Story

03:20 PM (IST) Oct 25

കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആദ്യം കണ്ടത് അയൽവാസികൾ

കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട് പേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അയൽവാസികൾ ആണ് ഇരുവരുടേയും മ‍ൃതദേഹം ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തി.

Read Full Story

03:19 PM (IST) Oct 25

ദില്ലിയിൽ വായുമലിനീകരണത്തിൽ നേരിയ കുറവ്, ശരാശരി എക്യുഐ 260, കൃത്രിമ മഴയിൽ പ്രതീക്ഷയുണ്ടെന്ന് സർക്കാർ

അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും വായുമലിനീകരണം കുറച്ചു. കൃത്രിമമഴയിലൂടെ വായുമലിനീകരണം കഴിഞ്ഞവർഷത്തേതിലും കുറയ്ക്കാൻ ആകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

 

Read Full Story

03:14 PM (IST) Oct 25

പിഎം ശ്രീയിൽ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ; സര്‍ക്കാരിനെ ന്യായീകരിച്ച് എംഎ ബേബി, പിന്നോട്ടില്ലെന്ന് ഡി രാജ

പിഎം ശ്രീയിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കരാര്‍ റദ്ദാക്കണമെന്നാണ് ആവശ്യമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അതേസമയം, വിഷയം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്നാണ് ഡി രാജയുമായുള്ള കൂടിക്കാഴ്ചക്കുശേഷം എംഎ ബേബിയുടെ പ്രതികരണം

Read Full Story

03:01 PM (IST) Oct 25

ബേ​ഗൂർ അപകടം; പരിക്കേറ്റ 4 മലയാളികളിൽ 2 പേർ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് ഒരു കുട്ടിയുൾപ്പെടെ 5 പേർ, 2 പേർ ചികിത്സയിൽ

കാറിൽ ഒരു കുട്ടി ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read Full Story

02:50 PM (IST) Oct 25

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Full Story

02:44 PM (IST) Oct 25

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; അച്ഛൻ്റെ പെങ്ങൾ പൊലീസ് കസ്റ്റഡിയിൽ, പൊള്ളലേറ്റ തങ്കമ്മയും ആശുപത്രിയിൽ

സുകുമാരന്റെ അച്ഛൻറെ പെങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കസ്റ്റഡിയിലുള്ളത്. പൊള്ളലേറ്റ തങ്കമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

02:18 PM (IST) Oct 25

പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി; വെള്ളിവരയന്റെ കുഞ്ഞുങ്ങളെന്ന് വനംവകുപ്പ്

മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജൻ്റെ വീട്ടിൽ നിന്നാണ് 7 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളെയാണ് കിട്ടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇആർഎഫ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി വനംവകുപ്പിനു കൈമാറി.

Read Full Story

01:54 PM (IST) Oct 25

കേരളത്തിൽ ഇനി ഹെഡ്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കും, ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട - കെ സുരേന്ദ്രൻ

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്ന്  കെ സുരേന്ദ്രൻ.ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു

Read Full Story

01:34 PM (IST) Oct 25

കാണാതായ വീട്ടമ്മ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴ‍ഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ ശാമുവൽ (86) ആണ് മരിച്ചത്. വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story

01:13 PM (IST) Oct 25

ഭർത്താവിനെ തയ്ക്കടിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി, റോസമ്മ ദയ അർഹിക്കുന്നില്ലെന്ന് കോടതി; ജീവപര്യന്തം തടവ് വിധിച്ച് കോടതി

 2013 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലർച്ചെയാണ് ഭർത്താവ് ചാക്കോച്ചനെ ഭാര്യയായ റോസമ്മ തലക്കടിച്ച് കൊലചെയ്തത്. പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60)യാണ് ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്നത്.

Read Full Story

01:08 PM (IST) Oct 25

ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് വീട്ടിൽ വന്നതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Full Story

12:51 PM (IST) Oct 25

സർക്കാർ പരിപാടിയിൽ പങ്കെടുമോ?നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് ജി സുധാകരൻ; 'നാലുചിറ പാലം ഉദ്ഘാടനത്തിൽ താൻ പങ്കെടുക്കുമോ എന്നത് പ്രസക്തമല്ല'

വര്‍ഷങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ പരിപാടിയിൽ ജി സുധാകരന്‍റെ പേരും ചിത്രവും ഉൾപ്പെടുത്തുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read Full Story

12:14 PM (IST) Oct 25

സിപിഎമ്മിൻ്റെ മന്ത്രിമാരും മുതിർന്ന നേതാക്കളും അറിഞ്ഞില്ല; പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം

കരാറിൽ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിഎമ്മിൻ്റെ മുതിർന്ന നേതാക്കളും അറിഞ്ഞില്ലെന്ന് വിവരം. സിപിഎം മന്ത്രിമാർ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ലെന്നാണ് പുറത്തുവരുന്നത്.

Read Full Story

12:08 PM (IST) Oct 25

വര്‍ഷങ്ങള്‍ക്കുശേഷം ജി സുധാകരൻ സര്‍ക്കാര്‍ പരിപാടിയിൽ; പൊതുമരാമത്ത് പുറത്തിറക്കിയ പാലം ഉദ്ഘാടന നോട്ടീസിൽ പേരും ചിത്രവും

വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിപാടിയിൽ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍റെ പേരും ചിത്രവും. ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് സുധാകരന്‍റെ പേരും ചിത്രവുമുള്ളത്

Read Full Story

11:53 AM (IST) Oct 25

ശബരിമല സ്വർണകവർച്ച - 'പോറ്റി സമീപിച്ചത് വാതിൽപ്പാളിയിൽ സ്വർണം പൂശണമെന്ന് പറഞ്ഞ്, അയ്യപ്പഭക്തനായതിനാൽ സമ്മതിച്ചു'; ​ഗോവർധൻ

വാതിൽ പാളിയിൽ സ്വർണം പൂശി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചതെന്നും ​ഗോവർധൻ പറഞ്ഞു. അയ്യപ്പ ഭക്തനായതിനാൽ സമ്മതിച്ചു

Read Full Story

11:38 AM (IST) Oct 25

'അന്ന് ഞാൻ അല്ലെ പറഞ്ഞത്, എനിക്ക് തീരുമാനം മാറ്റാലോ'; അര്‍ജന്‍റീനയുടെ മത്സരം മാര്‍ച്ചിൽ നടത്തുന്നതിന് അനുമതി തേടിയെന്ന് ആന്‍റോ അഗസ്റ്റിൻ

അര്‍ജന്‍റീന ടീമിന്‍റെ മത്സരം നവംബറിലെ വിൻഡോയിൽ നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മാര്‍ച്ചിൽ  മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

Read Full Story

11:37 AM (IST) Oct 25

വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ബേ​ഗൂരിൽ അപകടത്തിൽപെട്ടു, 3 പേരുടെ പരിക്ക് ​ഗുരുതരം

കർണാടകയിലെ ബേ​ഗൂരിൽ വെച്ച് മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്.

Read Full Story

11:21 AM (IST) Oct 25

കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതി ഡോക്ടർ ജീവനൊടുക്കിയ സംഭവം; 2 പൊലീസുകാർക്കെതിരെ എഫ്ഐആർ, അന്വേഷണമാരംഭിച്ചു

കേസെടുത്തതോടെ ഒളിവില്‍ പോയ ഉദ്യോ​ഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണ സംഘം ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.

Read Full Story

11:04 AM (IST) Oct 25

പോക്സോ കേസിൽ എൽപി സ്കൂള്‍ മുൻ ഹെഡ്‍മാസ്റ്റര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

 പോക്സോ കേസിൽ എൽ പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്

Read Full Story

More Trending News