അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും വായുമലിനീകരണം കുറച്ചു. കൃത്രിമമഴയിലൂടെ വായുമലിനീകരണം കഴിഞ്ഞവർഷത്തേതിലും കുറയ്ക്കാൻ ആകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ദില്ലി: ദില്ലിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ദില്ലിയിലെ ശരാശരി വായുഗുണനിലവാര സൂചികയിൽ 100 പോയിന്റിന്റെ കുറവുണ്ടായി. ശരാശരി എക്യുഐ 260 ആണ് ഇന്ന് രേഖപ്പെടുത്തിയത്. വായുമലിനീകരണം കുറയ്ക്കാൻ ദില്ലിയിലെ പൊതു ഇടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്ക്ളറുകൾ സ്ഥാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞതും വായുമലിനീകരണം കുറച്ചു. കൃത്രിമമഴയിലൂടെ വായുമലിനീകരണം കഴിഞ്ഞവർഷത്തേതിലും കുറയ്ക്കാൻ ആകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.



