തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിൽ
തിരുവനന്തപുരം: നഗരത്തിലെ വാഹന മോഷ്ടാക്കള്‍ പിടിയിൽ. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘമാണ് പിടിയിലായത്. പൂന്തുറ സ്വദേശികളായ നഹാസ്, ഷമീർ എന്നിവരെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. എസ്എച്ച്ഒ ജിജു കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷ്ടിച്ച വാഹനങ്ങളും കണ്ടെത്തി.


