സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

11:37 PM (IST) Jul 27
ഛത്തീസ്ഗഡ് സർക്കാരിൻ്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കന്യാസ്ത്രീകളുടെ സഹപ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
11:18 PM (IST) Jul 27
ഈരാറ്റുപേട്ടയിൽ നിന്ന് വട്ടക്കയം സ്വദേശി സഹിലും, യാമിന്‍ യാസീൻ എന്നിവരുമാണ് പിടിയിലായത്
10:08 PM (IST) Jul 27
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
09:55 PM (IST) Jul 27
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ
09:31 PM (IST) Jul 27
വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.
09:22 PM (IST) Jul 27
കോടാലിയിൽ നിന്ന് രക്തസാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളിയായ റജിയാണ് ഭാര്യ പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
09:08 PM (IST) Jul 27
യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കാൻ ശ്രമിച്ച പതിനേഴുകാരൻ മരിച്ചു
08:23 PM (IST) Jul 27
ചാലക്കുടി പുഴയിൽ കുത്തൊഴുക്കിൽ അകപ്പെട്ട ആന തിരികെ കയറി
08:11 PM (IST) Jul 27
ആർഎസ്എസ് സംഘചാലക് പങ്കെടുക്കുന്ന പരിപാടിയിൽ നാളെ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം.
07:54 PM (IST) Jul 27
ദില്ലിയിലെ ഫാം ഹൗസിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി പിടിയിലായ
07:12 PM (IST) Jul 27
പിഎസ് ശ്രീധരൻ പിള്ളയുടെ പ്രസ്‌താവന ആയുധമാക്കി ഗവർണർക്കെതിരെ മന്ത്രി ശിവൻകുട്ടി
06:38 PM (IST) Jul 27
ഈ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് പണ്ട് അഴിമതി ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗതിയായിരിക്കും
06:23 PM (IST) Jul 27
ഒഞ്ചിയം സ്വദേശി ആൻസി, മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവർ 53.9 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
06:05 PM (IST) Jul 27
വെട്ടുതോട് തോട്ടിൽ കുളിയ്ക്കാനിറങ്ങിയ 18കാരനാണ് അപകടത്തിൽ പെട്ടത്.
06:00 PM (IST) Jul 27
ഇസ്രയേൽ സൈനിക നീക്കം നിർത്തിവയ്ക്കും
05:28 PM (IST) Jul 27
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ കേസിൽ 2 പേർ പിടിയിൽ
05:11 PM (IST) Jul 27
ആ സതീശനാണ് തന്നെ കുറിച്ച് വിമർശനം ഉന്നയിക്കുന്നത്.
04:28 PM (IST) Jul 27
സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.
04:01 PM (IST) Jul 27
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു.
03:51 PM (IST) Jul 27
പുകവലി മുറിയാവശ്യപ്പെട്ടതിന് സ്പീക്കർ സോംനാഥ് ചാറ്റർജിയുടെ ശകാരം ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി
02:47 PM (IST) Jul 27
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
02:10 PM (IST) Jul 27
തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
01:42 PM (IST) Jul 27
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ.
01:39 PM (IST) Jul 27
കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
01:22 PM (IST) Jul 27
ശർദ്ദിച്ച് കുഴഞ്ഞ് വീണ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
01:15 PM (IST) Jul 27
കുന്നംകുളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കാണ് ആർത്താറ്റ് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ശ്രീദേവിയെ ഇടിച്ചത്.
12:34 PM (IST) Jul 27
സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് ഈ രീതിയിൽ അംഗീകരിക്കാനാവില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു
12:32 PM (IST) Jul 27
ബസിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ബസ്സിനകത്തുള്ളവർ വീഴാനായുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്.
11:51 AM (IST) Jul 27
വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു
11:38 AM (IST) Jul 27
തെറ്റായി ഉൾപ്പെട്ട വോട്ടര്‍മാരുടെ പട്ടിക നോട്ടീസ് ബോര്‍ഡിൽ പ്രസിദ്ധീകരിക്കണം- തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് കമ്മീഷൻ നിര്‍ദ്ദേശം.
11:05 AM (IST) Jul 27
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല.
10:35 AM (IST) Jul 27
പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി
10:07 AM (IST) Jul 27
തീ, പുക, റൺവേയിൽ ടേക്ക് ഓഫിനിടെ വിമാനത്തിൽ നിന്ന് പുക, പുറത്തേക്ക് ഓടുന്ന യാത്രക്കാർ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
10:06 AM (IST) Jul 27
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ.
09:20 AM (IST) Jul 27
കണ്ണൂരിൽ നിന്ന് ജയിൽ ചാടി തമിഴ്നാട്ടിൽ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.
09:16 AM (IST) Jul 27
വയനാട് പനവല്ലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
08:28 AM (IST) Jul 27
ഫ്രാൻസിന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന സമ്മേളനം, പലസ്തീൻ പ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ചേരുന്നത്