Published : Nov 29, 2025, 06:47 AM ISTUpdated : Nov 29, 2025, 10:44 PM IST

Malayalam News Live: കാനത്തിൽ ജമീല എംഎൽഎയുടെ വിയോ​ഗം; അനുശോചനമറിയിച്ച് പ്രമുഖ നേതാക്കൾ

Summary

യുവതിയുടെ ബലാത്സം​ഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന്‌ മൊബൈൽ ഫോൺ ഓഫ്‌ ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്.

jameela, govindhan

10:44 PM (IST) Nov 29

കാനത്തിൽ ജമീല എംഎൽഎയുടെ വിയോ​ഗം; അനുശോചനമറിയിച്ച് പ്രമുഖ നേതാക്കൾ

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോ​ഗത്തിൽ നിരവധി നേതാക്കൾ അനുശോചനമറിയിച്ചു. സിപി എമ്മിന്റെ മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

Read Full Story

10:22 PM (IST) Nov 29

അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന്, ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദർശനം

കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന് നടക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷമാകും ഖബറടക്കം നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read Full Story

10:04 PM (IST) Nov 29

`നഷ്ടമായത് ശക്തയായ പൊതു പ്രവർത്തകയെ', എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു ജമീലയെന്നും നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയാണെന്നും സ്പീക്കർ പറഞ്ഞു.

Read Full Story

09:52 PM (IST) Nov 29

എസ്ഐആർ നൂറു ശതമാനം പൂർത്തീകരിച്ച് നെടുമുടി വില്ലേജ്, മുഴുവൻ വോട്ട‌ർമാരേയും ഡിജിറ്റൈസേഷന്‍റെ ഭാഗമാക്കി

സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായ എന്യൂമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിലാദ്യമായി പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

Read Full Story

08:44 PM (IST) Nov 29

പ്രതിയായ യുവതിയെ പീഡിപ്പിച്ച സംഭവം - ആരോപണ വിധേയനായ ഡിവൈഎസ്പി മെഡിക്കൽ അവധിയിൽ പ്രവേശിച്ചു

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Read Full Story

08:41 PM (IST) Nov 29

കാലില്‍ കെട്ടിവെച്ച് ലഹരിക്കടത്ത്, മൊത്തക്കച്ചവടക്കാരില്‍ നിന്നും ലഹരി വാങ്ങി വരുന്നതിനിടെ യുവതിയും യുവാവും പിടിയിൽ

മലപ്പുറം എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് ഹാഷിഷ് ഓയിലും, എംഡിഎംഎയും കടത്തുന്നതിനിടെ യുവതിയും സുഹൃത്തും പൊലീസ് പിടിയിലായി

Read Full Story

08:21 PM (IST) Nov 29

യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു; സംഭവത്ത് പത്തനംതിട്ടയിൽ

യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Read Full Story

07:24 PM (IST) Nov 29

കാസർകോട് കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്; ജാഗ്രത പാലിക്കാൻ നിർദേശം

കാസർകോട് ജില്ല കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

Read Full Story

06:54 PM (IST) Nov 29

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്, പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ്. പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തും

Read Full Story

06:49 PM (IST) Nov 29

തീവ്രവോട്ടർ പട്ടിക പരിഷ്കരണം - തൃണമൂൽ കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വാക്പോര്, ബം​ഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും കള്ളം പറയുന്നുവെന്നും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബം​ഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം.

Read Full Story

05:57 PM (IST) Nov 29

ഭൂമി തരംമാറ്റലിന് കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ, ആവശ്യപ്പെട്ടത് എട്ട് ലക്ഷം രൂപ

ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിലായി.  എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്.

Read Full Story

05:35 PM (IST) Nov 29

മുനമ്പം സമരം അവസാനിപ്പിക്കാനിരിക്കെ സമര സമിതിയിൽ ഭിന്നത; നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് ബിജെപി

മുനമ്പം സമരം അവസാനിപ്പിക്കാനുളള തീരുമാനത്തിനു പിന്നാലെ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ആരോപണവുമായി സമര സമിതിയിലെ ബിജെപി അനുകൂലികള്‍ നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

Read Full Story

05:15 PM (IST) Nov 29

രാഹുലിന്റെ കാര്യത്തിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം; കോൺ​ഗ്രസ് ആടിയുലയുകയാണെന്ന് ​മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺ​ഗ്രസിൽ ഭിന്നാഭിപ്രായമാണെന്ന്  മന്ത്രി വി ശിവൻകുട്ടി. അതേസമയം, രാഹുലിനെതിരായ കേസ് രാഷ്ട്രീയമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിലും ശിവൻകുട്ടി പ്രതികരിച്ചു

Read Full Story

04:56 PM (IST) Nov 29

ദിവ്യഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു; മിറാക്കിൾ പാത്ത് യൂട്യൂബ് ചാനൽ ഉടമ പിടിയില്‍

മലപ്പുറം കൊളത്തൂരിൽ സിദ്ധൻ ചമഞ്ഞ് പീഡനം നടത്തിയ യൂട്യൂബ് ചാനൽ ഉടമ പിടിയിൽ. ദിവ്യ ഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു

Read Full Story

04:41 PM (IST) Nov 29

മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത്.

Read Full Story

04:11 PM (IST) Nov 29

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാല്‍പ്പതിലധികം പേർക്ക് പരിക്ക്

കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാൾക്ക് ജീവൻ നഷ്ടമായി

Read Full Story

03:00 PM (IST) Nov 29

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മരണസംഖ്യ നൂറ് കടന്നു, ജനങ്ങൾ ഭീതിയില്‍

ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീകരനാശം വിതച്ച ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. നാശനഷ്ടം കനത്തോടെ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story

02:35 PM (IST) Nov 29

'ഡ്രീം ഡേയിലെ മേക്കപ്പിന് വേണ്ടി പോയതാണ്, നടക്കാൻ കഴിയും എന്ന് വിചാരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ വിശ്വാസമുണ്ട്'; പ്രതികരിച്ച് ആവണി

എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയില്‍

Read Full Story

02:04 PM (IST) Nov 29

ശബരിമല സ്വര്‍ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി, കെഎസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് നാലുമണിവരെയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്

Read Full Story

01:33 PM (IST) Nov 29

ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

Read Full Story

01:02 PM (IST) Nov 29

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. 

Read Full Story

12:58 PM (IST) Nov 29

ഒതായി മനാഫ് വധക്കേസ് - ഷെഫീഖിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി, പിഴത്തുക സഹോദരിക്ക് നൽകണം

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. മനാഫിൻ്റെ സഹോദരിയാണ് ഫാത്തിമ. ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതിയായ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Read Full Story

12:34 PM (IST) Nov 29

'രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു'; അഭിമാനകരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്ന് വിഡി സതീശൻ

ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസെന്നും സതീശൻ

Read Full Story

12:13 PM (IST) Nov 29

'രാഹുലുമായുള്ള തന്‍റെ അടുപ്പം എവിടെയും ബാധകമായിട്ടില്ല, വ്യക്തിപരമായുള്ള നേതാക്കളുടെ നിലപാട് പാര്‍ട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല'; ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി.

Read Full Story

12:03 PM (IST) Nov 29

ബലാത്സം​ഗക്കേസ് - രാഹുലിന് മുന്നിൽ നിർണായക ദിവസങ്ങൾ, ജാമ്യഹർജി പരി​ഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി കോടതി

തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരി​ഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഹർജി ബുധനാഴ്ച്ച പരി​ഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യഹർജി നൽകിയത്.

Read Full Story

11:15 AM (IST) Nov 29

തീപടര്‍ന്നത് എസി ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെ, തീ നിയന്ത്രണവിധേയം, ആശുപത്രി പ്രവര്‍ത്തനം പൂര്‍ണതോതിൽ പുനരാരംഭിച്ചു

കോഴിക്കോട് ടൗണിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചെന്ന് അധികൃതര്‍

Read Full Story

10:48 AM (IST) Nov 29

എറണാകുളത്ത് സിപിഎം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്കുനേരെ ആക്രമണം, കുത്തിപരിക്കേൽപ്പിച്ചു

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ വടക്കേക്കര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Read Full Story

10:07 AM (IST) Nov 29

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോ​ഗികളില്ലെന്ന് അധികൃതർ

സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ ​ഭാ​ഗത്തുനിന്ന് രോ​ഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്.

Read Full Story

10:01 AM (IST) Nov 29

ഇരയെ ആക്ഷേപിച്ചും രാഹുലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്; ഭർതൃമതിയുടെ ത്വര കൊള്ളാമെന്ന് പോസ്റ്റ്, രാഹുലിനൊപ്പമുള്ള ചിത്രവും

ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്.

Read Full Story

09:44 AM (IST) Nov 29

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന.

Read Full Story

09:22 AM (IST) Nov 29

ചെങ്കോട്ട സ്ഫോടനം - ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം കണ്ടെത്തി, വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം

തെളിവെടുപ്പിനിടെയാണ് എൻഐഎ സംഘം പണം കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനും എൻഐഎ നടപടി തുടങ്ങി. 12 പേരാണ് ചടങ്ങിന് എത്തിയത്. അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും

Read Full Story

08:20 AM (IST) Nov 29

രാഹുലിന് തെറ്റുപറ്റി, എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്ന് കെ സുധാകരൻ; 'ഉണ്ണിത്താന് മറുപടിയില്ല'

എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ പറഞ്ഞു. 

Read Full Story

07:52 AM (IST) Nov 29

ഡിറ്റ് വാ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്ക; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചെന്നൈയിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി

മരണസംഖ്യ നൂറ് കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. രാജ്യത്ത്‌ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചു.

Read Full Story

07:29 AM (IST) Nov 29

ബലാത്സം​ഗക്കേസ് - രാഹുൽ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര, പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്

Read Full Story

06:49 AM (IST) Nov 29

രാഹുലിനെതിരായ ബലാത്സം​ഗ കേസ്: ഡോക്ടറുടേയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സാക്ഷിമൊഴികൾ ഇന്ന് മുതൽ രേഖപ്പെടുത്തി തുടങ്ങും

രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാൽസംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. കേസിൽ പ്രതിയാക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. അതേസമയം, രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.

06:48 AM (IST) Nov 29

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

06:48 AM (IST) Nov 29

ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസ്: പ്രതി രജനിയുടെ ശിക്ഷാ വിധി ഇന്ന്, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ വിധി ഇന്ന്. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഢീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചില്ല. ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.

06:47 AM (IST) Nov 29

സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവം: നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് പൊലീസ്

ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇവരെ 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് താഴെയെത്തിച്ചത്.


More Trending News