ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിലായി.  എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്.

കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിലായി. ഒളവണ്ണ വില്ലേജ് ഓഫിസർ ഉല്ലാസ്‌മോൻ ആണ് വിജിലൻസ് പിടിയിലായത്. എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ്മോൻ. ഭൂമി തരം മാറ്റി നൽകുന്നതിനായി എട്ട് ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 1.62 ഏക്കർ ഭൂമി തരം മാറ്റാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 50,000 രൂപ കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

YouTube video player