യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇലക്ഷനുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർ വിളിച്ചുചേർത്ത സ്ഥാനാർത്ഥികളുടെ മീറ്റിങ്ങിൽ പങ്കെടുത്ത് തിരികെ വാർഡിലേക്ക് പ്രവർത്തനത്തിന്റെ ഭാഗമായി കടന്നുപോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. തുടർന്ന് സ്ഥാനാർത്ഥിയും പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

YouTube video player