സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായ എന്യൂമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിലാദ്യമായി പൂർത്തീകരിച്ച് നെടുമുടി വില്ലേജ്

ആലപ്പുഴ: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഭാഗമായ (സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ-എസ്ഐആർ 2025 ) എന്യൂമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിലാദ്യമായി പൂർത്തീകരിച്ച് നെടുമുടി വില്ലേജ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജ് പരിധിയിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടർമാരെ ഡിജിറ്റൈസേഷന്‍റെ ഭാഗമാക്കിയാണ് നെടുമുടി ഈ നേട്ടം സ്വന്തമാക്കിയത്. വില്ലേജ് ഓഫീസർ ജോമോൻ ആന്‍റണി, എസ് വി ഒ മാരായ ജോസഫ് മത്തായി, സേവ്യർ പി ജെ, വി എഫ് എ മാരായ ലോബിമോൻ എൽ, സാംകുമാർ പി എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഷെഡ്യൂള്‍ അനുസരിച്ച് എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബര്‍ നാലു വരെ സമയമുണ്ട്.

എസ്ഐആ‌ർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്ന ജോലിഭാരം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളില്‍ ജോലിഭാരത്തെ തുടര്‍ന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കഷ്ടപ്പെടുകയാണ് എന്നാണ് വിമർശനം. പലയിടങ്ങളിലും ബിഎൽഒമാര്‍ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. 

YouTube video player