രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമാണെന്ന് മന്ത്രി വി ശിവൻകുട്ടി. അതേസമയം, രാഹുലിനെതിരായ കേസ് രാഷ്ട്രീയമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിലും ശിവൻകുട്ടി പ്രതികരിച്ചു
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടി ആടിയുലയുകയാണെന്നും മന്ത്രി വി ശിവൻകുട്ടി. അതേസമയം, രാഹുലിനെതിരായ കേസ് രാഷ്ട്രീയമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിലും ശിവൻകുട്ടി പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലും രാജീവ് ചന്ദ്രശേഖറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നും ഇത്ര ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയണമെങ്കിൽ ആ വ്യക്തിയെ കുറിച്ച് നന്നായി അറിയുന്ന ആളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ള മറച്ചുവയ്ക്കാനാണ് രാഹുലിനെതിരെ കേസെടുത്തതെന്ന് രാജീവ് ചന്ദ്രശേഖര്‍
തെരഞ്ഞെടുപ്പിന് മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത് സിപിഎം - കോൺഗ്രസ് കൂട്ടുകെട്ടിന്‍റെ രാഷ്ട്രീയ തന്ത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പിന്‍റെ പത്ത് ദിവസം മുമ്പാണ് കേസെടുത്തത്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുലിനെതിരെ ആരോപണം ഉണ്ടായിരുന്നിട്ടും പാലക്കാട് ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


