Published : Aug 03, 2026, 07:42 AM ISTUpdated : Aug 03, 2026, 10:58 PM IST

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Summary

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർമാർ. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ, കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

Holiday

10:58 PM (IST) Aug 03

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധിയും 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story

10:34 PM (IST) Aug 03

വിഴിഞ്ഞത്തേക്ക് കൂടുതൽ കപ്പലുകളെത്തും, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി

Read Full Story

10:01 PM (IST) Aug 03

സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ

കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ‍ക്കെതിരെ നടപടി

Read Full Story

09:45 PM (IST) Aug 03

ശബരിമല മിൽമ നെയ്യ് ക്രമക്കേട് - വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെയടക്കം നിർണായക കണ്ടെത്തലുകൾ

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ ആരോപണങ്ങൾ ഗൗരവതരമാണെന്ന് കണ്ടെത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ചു

Read Full Story

09:40 PM (IST) Aug 03

പാലക്കാടും എറണാകുളത്തും കൂടി അവധി, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 3 ജില്ലകളില്‍ നിയന്ത്രിത അവധി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. എറണാകുളം, പാലക്കാട് , കാസര്‍കോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചത്.

Read Full Story

09:12 PM (IST) Aug 03

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം, നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ ആരോഗ്യമന്ത്രി അപ്രതീക്ഷിത സന്ദർശനം നടത്തി. കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി

Read Full Story

09:00 PM (IST) Aug 03

ജോസഫും കുടുംബവും വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയ സമയം നോക്കിക്കയറി, വാടകവീട് കുത്തിത്തുറന്ന് കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ടു പവൻ സ്വർണവും 6,000 രൂപയും കവർന്നു

Read Full Story

08:31 PM (IST) Aug 03

പെരുമഴയിൽ ഉദ്യോഗാർഥികൾ നനയണ്ട, ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഓൺലൈൻ, ഒ എം ആർ ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Read Full Story

08:22 PM (IST) Aug 03

അടിമുടി തിരുത്തൽ ലക്ഷ്യമിട്ട് സിപിഎം, വിപുലീകൃത സംസ്ഥാന സമിതി യോഗത്തിനായുള്ള ഒരുക്കം തുടങ്ങി; പ്രളയക്കെടുതിയിൽ മുഖ്യമന്ത്രിക്ക് ഗോവിന്ദൻ്റെ വിമർശനം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അടിമുടി തിരുത്തലുകൾ ലക്ഷ്യമിട്ട് സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരും. പുതിയ ഊർജ്ജത്തോടെ പാർട്ടി തിരിച്ചുവരുമെന്ന് എം വി ഗോവിന്ദൻ. മഴക്കെടുതി കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും വിമർശിച്ചു

Read Full Story

08:13 PM (IST) Aug 03

ഓഗസ്റ്റ് 12 വരെ ഇനി തുറക്കില്ല, സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് ഗാസിയാബാദ് ഭരണകൂടം; ഉത്തരവ് കൻവർ യാത്രയുടെ പശ്ചാത്തലത്തിൽ

കാൻവർ യാത്രയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ആഗസ്റ്റ് 4 മുതൽ ആഗസ്റ്റ് 12 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു

Read Full Story

08:01 PM (IST) Aug 03

സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യത, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Read Full Story

07:40 PM (IST) Aug 03

കനത്ത മഴ - സംസ്ഥാനത്ത് 5 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കോട്ടയം,കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു.

Read Full Story

07:37 PM (IST) Aug 03

ശബരിമല നെയ്യ് വിവാദം - ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ, ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം

ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് നടപടി

Read Full Story

07:12 PM (IST) Aug 03

പത്തനംതിട്ടയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Read Full Story

06:25 PM (IST) Aug 03

കനത്ത മഴ - രണ്ട് ജില്ലകളിലും കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറം, പത്തനംതിട്ട ജില്ലയികളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെഅങ്കണവാടി മുതൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Read Full Story

06:21 PM (IST) Aug 03

അതിരൂക്ഷമായ കടലാക്രമണം, പ്രദേശവാസികൾ ആശങ്കയിൽ, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖല പാടെ ഇല്ലാതാക്കുന്നു

ശക്തമായ കാറ്റും മഴയും കാരണം ദിവസങ്ങളായി തുടരുന്ന അതിരൂക്ഷമായ കടലാക്രമണം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖലയെ പാടെ ഇല്ലാതാക്കുന്നു

Read Full Story

05:56 PM (IST) Aug 03

അതിതീവ്ര മഴയിൽ കെഎസ്ഇബി വൻ നഷ്ടം, 25 കോടിയുടെ നാശമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ; 'വൈദ്യുതി തകരാറുകളിൽ ഉപഭോക്താക്കൾ സഹകരിക്കണം'

സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയിൽ കെഎസ്ഇബിക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തൽ. 6.5 ലക്ഷത്തിലധികം ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്നും 2892 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നും കെഎസ്ഇബി അറിയിച്ചു

Read Full Story

05:44 PM (IST) Aug 03

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകും, കേന്ദ്രത്തിന്‍റെ സഹായം തേടും, അടുത്ത മന്ത്രിസഭ യോഗം തീരുമാനമെടുക്കും; ദുരിതാശ്വാസ ക്യാമ്പിലെത്തി ചെന്നിത്തല

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി, പ്രളയബാധിതർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി. വ്യാപാരികൾക്ക് അടിയന്തര സഹായം പരിഗണിക്കുമെന്നും, നാശനഷ്ടങ്ങൾ വിലയിരുത്തി കേന്ദ്ര ഫണ്ടിന് ശ്രമിക്കുമെന്നും വ്യക്തമാക്കി

Read Full Story

05:21 PM (IST) Aug 03

ദില്ലിയിലെ സിജെപി പ്രതിഷേധം, എല്ലാ കേസും പിൻവലിക്കാനാകില്ലെന്ന് കേന്ദ്രം, നിയമപരമായ നടപടികളുണ്ട്, സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

പ്രതിഷേധത്തിന് നേരെ അമിത അധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുത് എന്ന് കോടതി പ്രതിഷേധത്തിന്റെ മറവിൽ ഒരു കൊടും കുറ്റവാളിക്കും സംരക്ഷണം നൽകരുതെന്നും നീരീക്ഷണം കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും

Read Full Story

05:09 PM (IST) Aug 03

ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ, തൃഷയെക്കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന് ആക്ഷേപം, വിമർശിച്ച് ബിജെപി

കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്.

Read Full Story

04:28 PM (IST) Aug 03

ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല; ശബരിമല നെയ്യ് ക്രമക്കേടിൽ വിശദീകരണവുമായി മിൽമ ചെയ‍‍ര്‍മാൻ

ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും അമിതലാഭത്തിനു വേണ്ടി മിൽമ കൃത്രിമം കാണിക്കാറില്ലെന്നും കെ.എസ്. മണി വ്യക്തമാക്കി. ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Full Story

04:16 PM (IST) Aug 03

കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം; സ്ഥിരീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയെ അറിയിച്ചു. സിപിഐ(എം) അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.

Read Full Story

04:14 PM (IST) Aug 03

'പ്രശ്നം എത്ര വലുതാണെങ്കിലും ഇങ്ങനെ കൂൾ ആയി നിൽക്കണം', മുഖ്യമന്ത്രിക്കെതിരെ പരിഹാസ പ്രതികരണവുമായി പി രാജീവ്

സർക്കാർ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ ബന്ധുവിനെ സന്ദർശിച്ചെന്ന ആരോപണത്തില്‍ പരിഹാസവുമായി മുൻ മന്ത്രി പി രാജീവ്‌

Read Full Story

02:46 PM (IST) Aug 03

'ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേ?'; വിരുന്നിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ.

Read Full Story

02:33 PM (IST) Aug 03

പാണക്കാട് മണ്ണിടിച്ചിൽ ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം

രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മാധ്യമപ്രവ‍ര്‍ത്തകരെല്ലാം നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റു.

Read Full Story

02:31 PM (IST) Aug 03

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം; ഭാര്യ ജസീല ഹൈക്കോടതിയിൽ; വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

പ്രോസിക്യൂട്ടറെയും മാറ്റമെന്നാണ് ആവശ്യം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയ സമ്പത്ത് ഇല്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ഹ‍ർജി നാളെ ഹൈക്കോടതി പരിഗണിക്കും.

Read Full Story

12:57 PM (IST) Aug 03

ഹെലികോപ്റ്റർ യാത്ര; താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല, ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയതെന്നും വിഡി സതീശൻ

Read Full Story

12:42 PM (IST) Aug 03

'പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം, സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തൽ'; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 ഹെക്ടറിൽ കൃഷിനാശമുണ്ടായി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Full Story

12:29 PM (IST) Aug 03

നായ്ക്കളെ ദത്തെടുക്കാം, ദയാവധവും; തെരുവിൽ ഭക്ഷണം നൽകുന്നവ‍ർക്കെതിരെ നടപടിയെന്നും സ‍ർക്കാരിന്‍റെ സർക്കുലർ

തെരുവുനായ നിയന്ത്രണം കർശനമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ പുതിയ സർക്കുലർ നൽകി. ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കൽ, ദത്തെടുക്കാൻ അവസരം നൽകൽ, അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യൽ എന്നിവ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. തെരുവിൽ ഭക്ഷണം നൽകുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്.
Read Full Story

11:56 AM (IST) Aug 03

എൻഎ ഹാരിസിനെ തഴ‌‌‍ഞ്ഞു, വിവാദ നായകൻ സമീർ അഹമ്മദ് ഖാന് അവസരം; 9 പുതുമുഖങ്ങളുമായി കർണാടക മന്ത്രിസഭ, ഇന്ന് സത്യപ്രതിജ്ഞ

കർണാടകയിൽ 20 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മലയാളിയായ എൻഎ ഹാരിസും ദിനേഷ് ഗുണ്ടുറാവുവും പട്ടികയിൽ നിന്ന് പുറത്തായപ്പോൾ, വിവാദനായകൻ സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തി. മന്ത്രിസഭയിൽ 9 പുതുമുഖങ്ങളും ഒരു വനിതയും മാത്രമാണുള്ളത്.
Read Full Story

11:21 AM (IST) Aug 03

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് - 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമക്കേസ് നിലനിൽക്കില്ല

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ല.

Read Full Story

11:13 AM (IST) Aug 03

പകർച്ചവ്യാധി ഭീഷണി - 'ജാ​ഗ്രത നിർദേശം നൽകി, ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ല'; മുന്നൊരുക്കം നടത്തിയെന്ന് കെ മുരളീധരൻ

ക്യാംപിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും മുന്നൊരുക്കങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

Read Full Story

10:55 AM (IST) Aug 03

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി. ‌ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ.

Read Full Story

10:41 AM (IST) Aug 03

ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്; റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും

മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

Read Full Story

10:36 AM (IST) Aug 03

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു

Read Full Story

10:25 AM (IST) Aug 03

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്

Read Full Story

09:35 AM (IST) Aug 03

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം - പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നിൽക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയ്ക്കാണ് അപകടമുണ്ടായത്

Read Full Story

09:11 AM (IST) Aug 03

പത്തുവയസുകാരനെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; വയോധികൻ അറസ്റ്റിൽ

കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) ആണ് അറസ്റ്റിലായത്

Read Full Story

08:17 AM (IST) Aug 03

മലപ്പുറത്ത് ഇടവിട്ട് മഴ, വയനാട്ടിൽ മഴ മാറി നിൽക്കുന്നു; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്.

Read Full Story

More Trending News