കർണാടകയിൽ 20 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മലയാളിയായ എൻഎ ഹാരിസും ദിനേഷ് ഗുണ്ടുറാവുവും പട്ടികയിൽ നിന്ന് പുറത്തായപ്പോൾ, വിവാദനായകൻ സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തി. മന്ത്രിസഭയിൽ 9 പുതുമുഖങ്ങളും ഒരു വനിതയും മാത്രമാണുള്ളത്.
ബെംഗളൂരു: കർണാടകയിൽ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറായി. 20 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മലയാളിയായ എൻഎ ഹാരിസും കഴിഞ്ഞ സർക്കാരിലെ ആരോഗ്യമന്ത്രിയായ ദിനേഷ് ഗുണ്ടുറാവുവും മന്ത്രിപ്പട്ടികയിൽ നിന്ന് പുറത്തായി. എന്നാൽ വിവാദ പരാമർശം നടത്തിയ സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തുകയും ചെയ്തു. ജിഎസ് പാട്ടീൽ സ്പീക്കറാകും. പൊന്നണ്ണയായിരിക്കും ഡെപ്യൂട്ടി സ്പീക്കർ. അതേസമയം, സലീം അഹമ്മദ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറുമായിരിക്കും. മന്ത്രിസഭയിൽ 9 പുതുമുഖങ്ങളാണ് ഉള്ളത്. ഒരു വനിത മാത്രമാണ് ഇടം പിടിച്ചത്.
പി.എം നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി രഘുമൂർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്‍വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിംഗ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്സി ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് രായറെഡ്ഡിവിജയാനന്ദ കഷപന്നവർ, ലക്ഷ്മൺ സാവഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രുദ്രപ്പ ലമാനി, കെ.എസ്.ബസവന്തപ്പ, ടി.രഘുമൂർത്തി, റിസ്‍വാൻ അർഷാദ്, അജയ് സിംഗ്, ശിവലിംഗെ ഗൗഡ, എച്ച്.സി.ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, വിജയാനന്ദ കഷപന്നവർ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ.


