ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം തുടങ്ങാൻ ഹിന്ദു ഐക്യവേദി. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധം നടത്തും. ദേവസ്വം ബോർഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന സ്വര്‍ണപ്പാളി വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.

10:22 PM (IST) Oct 05
എറണാകുളം ആലുവയിൽ വൻ ആംബർഗ്രീസ് വേട്ട. ഒന്നര കിലോഗ്രാം ആംബർഗ്രീസുമായി അഞ്ചംഗസംഘം പിടിയിലായി
09:54 PM (IST) Oct 05
കെഎസ്ഐഇ എംഡിക്കെതിരെ സ്ത്രീതത്വത്തെ അപമാനിച്ചതിന് കേസ്.
09:31 PM (IST) Oct 05
കാസർകോട് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു.
07:52 PM (IST) Oct 05
ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായി. മണിക്കൂറുകൾക്കകം ആ നിർണായക വിവരമെത്തി. ബസ് കണ്ടെത്തിയിരിക്കുന്നു. അതും കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ.
07:32 PM (IST) Oct 05
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചു. സ്വർണ്ണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാകുന്നു, സുകുമാരൻ നായർക്കെതിരെ പ്രമേയം, തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനവാർത്തകൾ
07:02 PM (IST) Oct 05
കുന്നംകുളം ചൊവ്വന്നൂരിൽ ദൂരൂഹ സാഹചര്യത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം ആരംഭിച്ച് പൊലീസ്
07:00 PM (IST) Oct 05
മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടിരുന്നു. സഹായത്തിനെത്തിയ പൊലീസിനോടും നാട്ടുകാരോടും പ്രതികൾ തട്ടിക്കയറി. പിന്നാലെ സ്ഥലത്ത് എത്തിയ എസ്ഐ രജിത്തിനെയും മറ്റ് പൊലീസുകാരെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
06:37 PM (IST) Oct 05
പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പേവിഷബാധതയെ തുടർന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം
05:40 PM (IST) Oct 05
ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
05:31 PM (IST) Oct 05
വിശ്വാസ പ്രശ്നത്തിൽ സർക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാറിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്.
05:06 PM (IST) Oct 05
കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.
05:00 PM (IST) Oct 05
കടുത്ത സമരത്തിന് ബ്രഹ്മഗിരിയിലെ നിക്ഷേപകർ. ഒക്ടോബർ 16 ന് ബ്രഹ്മഗിരി ആസ്ഥാനത്ത് മാർച്ചും ധരണയും നടത്താനാണ് തീരുമാനം.
04:43 PM (IST) Oct 05
കേസ് അന്വേഷണത്തിനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മർദനം. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ
04:22 PM (IST) Oct 05
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകേണ്ടി വന്നാൽ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം.
04:20 PM (IST) Oct 05
അധ്യാപകൻ കർട്ടൻ ഇട്ടതിനെ തുടർന്ന് മുടങ്ങിയ മൈം നാളെ വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം. ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തിയായിരിക്കും അവതരണം.
03:58 PM (IST) Oct 05
തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പ്രമേയം പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്
03:46 PM (IST) Oct 05
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക ഭാഗികമായി എങ്കിലും തീർക്കണമെന്നും ഉപകരണ വിതരണക്കാർ പറയുന്നു. 10 കോടി രൂപ എങ്കിലും കുടിശ്ശിക തീർക്കണം. അല്ലെങ്കിൽ ബുധനാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് തിരിച്ചെടുക്കും.
03:43 PM (IST) Oct 05
എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ ആരോപിക്കുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ഡോക്ടർ പറഞ്ഞു.
02:31 PM (IST) Oct 05
സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ലെന്ന് കെസി വേണുഗോപാൽ. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ
02:09 PM (IST) Oct 05
യുവതിയുടെ വീട്ടുകാർക്ക് സ്ത്രീധനം കൊടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് അടിച്ചു കൊന്നതെന്നും പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.
01:50 PM (IST) Oct 05
കാസർകോട് കുമ്പളയിൽ ഡിവൈഎഫ്ഐ നേതാവായ അഡ്വ.രഞ്ജിത തൂങ്ങി മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
01:44 PM (IST) Oct 05
സംഭവം ശ്രദ്ധയിൽപെട്ട ബസ് തടഞ്ഞുനിർത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്.
01:20 PM (IST) Oct 05
ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.
01:12 PM (IST) Oct 05
പ്രഖ്യാപനം ഏറെ വൈകാതെ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല.
12:43 PM (IST) Oct 05
നീലേശ്വരം സ്വദേശി ഷെനീർ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. പണയം വെക്കാനെന്നു പറഞ്ഞ് സ്വർണം വാങ്ങിയശേഷം ഇയാൾ മുങ്ങുകയായിരുന്നു.
12:25 PM (IST) Oct 05
ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിൽ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
12:22 PM (IST) Oct 05
വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്
12:11 PM (IST) Oct 05
ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിലാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് നേതൃത്വം നൽകിയതെന്നും ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബെംഗളൂരു സ്വദേശി അജികുമാർ ആണ് ഒരു ലക്ഷം രൂപ സംഭാവനയായി നൽകിയത്
11:24 AM (IST) Oct 05
സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറിൽ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമിൽ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
11:06 AM (IST) Oct 05
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. താൻ ദേവസ്വം പ്രസിഡന്‍റായിരിക്കെ ശബരിമലയിലെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും പത്മകുമാർ
10:30 AM (IST) Oct 05
സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.
09:58 AM (IST) Oct 05
തിരുവനന്തപുരം കഴക്കൂട്ടത്തെ വനിത ഹോസ്റ്റലിൽ അജ്ഞാതന്‍റെ നഗ്നതാ പ്രദര്‍ശനം. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ഹോസ്റ്റലിൽ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
09:47 AM (IST) Oct 05
ഫലം വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോസാമിയുടെ മൊഴി മാത്രമാണ് വിഷം നൽകിയേക്കാം എന്നത്.
09:34 AM (IST) Oct 05
സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നല്‍കുമെന്ന എംവി ഗോവിന്ദന്‍റെ ഉറപ്പ് പാഴ്‍വാക്കായി. രണ്ടു വര്‍ഷം മുമ്പ് എംവി ഗോവിന്ദൻ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതായി നിക്ഷേപകര്‍
08:57 AM (IST) Oct 05
24ാം തീയതി ആശുപത്രിയിലെത്തി എക്സ്റേ എടുത്തിരുന്നുവെന്നും കയ്യിൽ മുറിവുണ്ടോ എന്ന് ഡോക്ടർമാർ പരിശോധിച്ചില്ലെന്നും പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
08:25 AM (IST) Oct 05
ബെംഗളൂരുവിൽ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജിന്‍റെ സംസ്കാരം സംസ്ഥാന സര്‍ക്കാരന്‍റെ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ബെംഗളൂരുവിൽ നടക്കും.
07:55 AM (IST) Oct 05
ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളിയുടെ വെളിപ്പെടുത്തൽ. ശബരിമലയിലെ പുതിയ വാതിൽ നിര്‍മിച്ചതും ബെംഗളൂരുവിലാണെന്നും നന്ദകുമാർ
07:22 AM (IST) Oct 05
ദ്വാരപാലക ശിൽപ്പങ്ങള്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് പൊതിഞ്ഞത് സ്വര്‍ണ തകിട് ഉപയോഗിച്ചാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകൻ.1999ൽ ശില്പങ്ങളിൽ സ്വർണം പൊതിയുമ്പോൾ സന്നിധാനത്തുണ്ടായിരുന്ന വേണു മാധവൻ സ്വര്‍ണം പൊതിയുന്നത് നേരിട്ട് കണ്ടിരുന്നു.
06:49 AM (IST) Oct 05
ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് മരിച്ചത്. അതേസമയം, ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നൽകിയെന്നും കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു
06:32 AM (IST) Oct 05
കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. യുപിഎസ് മുറിയിലെയും ആറു നില കെട്ടിടത്തിലെയും സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും എണ്ണിപ്പറയുന്നതാണ് റിപ്പോര്‍ട്ട്