ബെംഗളൂരുവിൽ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജിന്‍റെ സംസ്കാരം സംസ്ഥാന സര്‍ക്കാരന്‍റെ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ബെംഗളൂരുവിൽ നടക്കും. 

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്ന് ഉച്ചക്ക് 1.30ന് മണിപ്പാൽ ആശുപത്രിയിൽ നിന്ന് ഹെബ്ബാളിൽ എത്തിക്കുന്ന മൃതദേഹത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. വാർധക്യ സഹജമായ അസുഖങ്ങൾക്കിടെ ഹൃദയാഘാതം ഉണ്ടായതോടെ വ്യാഴാഴ്ച വൈകീട്ടായിരുന്നു ബെംഗളൂരുവിൽ അദ്ദേഹത്തിന്‍റെ അന്ത്യം.

YouTube video player